എന്റെ കണ്ണുകൾ യഹോവയിങ്കലാണോ അതോ തന്റെ കണ്ണുകൾ എന്റെ മേലാണോ?
എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവിടുന്ന് എന്റെ കാലുകളെ വലയിൽ നിന്നു വിടുവിക്കും (സങ്കീ 25:15).
നമ്മുടെ കണ്ണുകൾ സദാ യഹോവയിങ്കലാകുന്നു എന്ന്
ദാവീദിനെ പോലെ നാമും ചിന്തിച്ചേക്കാം. എന്നാൽ വാസ്തവമായും നമ്മുടെ കണ്ണുകൾ
യഹോവയിങ്കലാണോ? ഒരു പക്ഷേ രാവിലെയും വൈകുന്നേരവും മാത്രമായിരിക്കില്ലേ നാം തിരു
മുഖത്തേക്ക് നോക്കുന്നത്; എന്നാൽ ഒരു ദിവസത്തിന്റെ ബാക്കിയുള്ള സമയത്തെക്കുറിച്ച്
നാം എന്തു പറയും? വാസ്തവത്തിൽ, മനുഷ്യരായ നമുക്ക് തുടർച്ചയായി തിരു മുഖത്തേക്ക്
നോക്കാൻ സാധ്യമല്ല.
ഇടുങ്ങിയ-ചിന്താഗതിക്കാരായ നാം, ദാവീദ്
16-മത്തെ വാക്യത്തിൽ “എങ്കലേക്കു
തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ...”
എന്ന് പ്രാർത്ഥിക്കുന്നതു പോലെ, ദൈവത്തോട് നമ്മിലേക്ക് തിരിയേണമേ എന്ന് പോലും
ആവശ്യപ്പെട്ടേക്കാം.
കർത്താവ സദാ നമ്മെ വീക്ഷിച്ചു
കൊണ്ടിരിക്കുന്നു എന്നുള്ളതാണ് വാസ്തവം. “യഹോവയുടെ ദൃഷ്ടി മനുഷ്യന്റെ
വഴികളിന്മേൽ ഇരിക്കുന്നു; മനുഷ്യന്റെ നടപ്പു ഒക്കെയും അവിടുന്ന് കാണുന്നു,” എന്നാണ് ഇയ്യോബ് 34:21-ൽ
പറഞ്ഞിരിക്കുന്നത്. അപ്പോൾ തന്നെ സങ്കീ
34:15-ൽ പറഞ്ഞിരിക്കുന്നത്, “യഹോവയുടെ
കണ്ണു നീതിമാന്മാരുടെ മേലും തന്റെ ചെവി അവരുടെ
നിലവിളിക്കും തുറന്നിരിക്കുന്നു,” എന്നത്രേ.
നാം തന്നിൽ നിന്ന് ദൂരത്തായിരുന്നാലും ദൈവം നമ്മെ സദാ
വീക്ഷിച്ചു കൊണ്ടേയിരിക്കുന്നു!
പ്രാർത്ഥന:
പ്രിയ കർത്താവേ, അടിയനെ സദാ വീക്ഷിച്ചു കൊണ്ടിരിക്കുന്നതിനായി നന്ദി; കൂടാതെ സദാ
അങ്ങയുടെ മുഖത്തെ അന്വേഷിപ്പാൻ അടിയനെ പഠിപ്പിക്കേണമേ. ആമേൻ
(Translated from English to Malayalam
by R. J. Nagpur)
Comments
Post a Comment