ലജ്ജ, ലജ്ജ?
എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചു പോകരുതേ (സങ്കീ 25:20).
എന്താണ് നിങ്ങളെ ജീവിതത്തിൽ ലജ്ജിതരാക്കി
മാറ്റുന്നത്? പരാജയപ്പെട്ട ഒരു ഉദ്യമം? സാമ്പത്തിക പ്രതിസന്ധി? മാറാ രോഗം?
മറ്റുള്ളവരെ പോലെ നിങ്ങൾ പ്രശസ്തരല്ല എന്ന ധാരണ? പല കാരണങ്ങളാൽ നാം
ലജ്ജിതരായിത്തീരാം.
സങ്കീർത്തനക്കാരൻ പ്രാർത്ഥിക്കുന്നതു
പോലെ, നാം കർത്താവിൽ ശരണം പ്രാപിക്കുമ്പോൾ നാം ലജ്ജിതരാകയില്ല. “അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല,” എന്നാണല്ലോ
സങ്കീർത്തനം 34:5-ൽ പറയുന്നത്.
നാം എന്തിനെക്കുറിച്ചെങ്കിലും
ലജ്ജിക്കുന്നുണ്ടെങ്കിൽ, ദൈവത്തിലാണോ നമ്മുടെ ആശ്രയം എന്ന് നമുക്ക് നമ്മോടു തന്നെ
ചോദിക്കാം.
നിങ്ങൾ ദൈവത്തെ കൂടുതലായി നോക്കുന്തോറും നിങ്ങളുടെ പ്രകാശം
വർദ്ധിക്കുകയേ ഉള്ളു!
പ്രാർത്ഥന:
കർത്താവേ, അടിയന്റെ പാപവും, ലജ്ജയും ക്രൂശിന്മേൽ വഹിച്ചതിനായി അങ്ങേക്ക് നന്ദി.
തുടർന്നും അങ്ങയിൽത്തന്നെ ശരണം പ്രാപിപ്പാനായി അടിയനെ ദയവായി സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam
by R. J. Nagpur)
Comments
Post a Comment