നിഷ്കളങ്ക വ്യക്തി?
യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു (സങ്കീ 26:1).
ഒരു വ്യക്തിക്ക് നിഷ്കളങ്കനായിരിപ്പാൻ
സാധിക്കുമോ? അസാധ്യം തന്നെ, അല്ലേ? ഭൂമിയിൽ ജിവിച്ചിരുന്ന വ്യക്തികളിൽ യേശു
ക്രിസ്തു മാത്രമായിരുന്നു നൂറ് ശതമാനവും നിഷ്കളങ്കനായിരുന്നത്.
ഒരു വ്യക്തിക്കും തന്നെത്താൻ
നിഷ്കളങ്കനാക്കി മാറ്റാൻ സാധ്യമല്ല! നാം നമ്മുടെ പാപങ്ങളെ അംഗീകരിച്ച്
മാനസാന്തരപ്പെടുമ്പോൾ യേശു ക്രിസ്തുവിലൂടെ നാം പരിപൂർണ്ണരായി മാറുന്നു. നാം
സംസ്സാരിക്കുന്നതോ ചെയ്യുന്നതോ ആയ പ്രവൃത്തികളിലൂടെ അല്ല, മറിച്ച് കൃപയാലല്ലോ നാം
രക്ഷ പ്രാപിക്കുന്നത് (എഫേ 2:8-9).
കർത്താവായ ദൈവം യേശു ക്രിസ്തുവിലൂടെ
നമ്മെ കാണുന്നതു കൊണ്ട് മാത്രണ് നാം നിഷ്കളങ്കരായിരിക്കുന്നത്. “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി
മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ,” എന്നാണ് 1 തിമോ 2:5-6 പറയുന്നത്.
യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നതിനാൽ നിങ്ങൾ
നിഷ്കളങ്കരത്രേ!
പ്രാർത്ഥന:
പിതാവാം ദൈവമേ, അവിടുത്തെ അരുമ പുത്രനായ യേശു ക്രിസ്തുവിലൂടെ അടിയനെ നിഷ്കളനാക്കി
മാറ്റിയതിനായി അങ്ങേക്ക് നന്ദി. തുടർന്നും അങ്ങയിൽ തന്നെ ജീവിപ്പാനായി അടിയനെ
സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam
by R. J. Nagpur)
Comments
Post a Comment