കർത്താവിനോട് ഒരു കാര്യം അപേക്ഷിപ്പാൻ
ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ (സങ്കീ 27:4).
കർത്താനിനോട് ഒരൊറ്റ കാര്യം അപേക്ഷിപ്പാൻ
നിങ്ങൾക്ക് ഒരു അവസരം ലഭിച്ചാൽ, എന്തായിരിക്കും നിങ്ങൾ അപേക്ഷിക്കുന്നത്?
അപ്രകാരമൊരു അവസരം ലഭിച്ചപ്പോൾ ജ്ഞാനം വേണമെന്നായിരുന്നു സോളമൻ അപേക്ഷിച്ചത്.
കർത്താവ സോളമന് ജ്ഞാനവും അതോടൊപ്പം ധനവും പ്രദാനം ചെയ്തു. എന്നാൽ സോളമന്റെ ജീവിത
കാലം മുഴുവൻ തനിക്ക് ലഭിച്ച ജ്ഞാനവും ധനവും ദൈവം ആഗ്രഹിച്ചതു പോലെയാണോ ഉപയോഗിച്ചത്
എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്. ദാവീദ് ഒരൊറ്റ കാര്യമേ അപേക്ഷിച്ചുള്ളു:
തന്റെ ജീവിത കാലം മുഴുവനും യഹോവയുടെ ആലയത്തിൽ പാർക്കുക എന്നു തന്നെ (വാക്യം 4).
നാം പ്രാർത്ഥിക്കുന്നതും കർത്താവിനോട്
അപേക്ഷിക്കുന്നതുമായ കാര്യങ്ങളുടെ പട്ടിക നമുക്കൊന്ന് നോക്കാം. നമ്മുടെ
പ്രാർത്ഥനയിലെ എത്ര പ്രാർത്ഥനകൾക്കാണ് നിത്യമായ മൂല്യമുള്ളത്?
നിങ്ങൾ ഒരോയൊരു കാര്യത്തിനാണ് അപേക്ഷിക്കുന്നത് എങ്കിൽ അത്
നിത്യ മൂല്യമേറിയ എന്തെങ്കിലും ആയിരിക്കട്ടെ.
പ്രാർത്ഥന:
പ്രിയ കർത്താവേ, അടിയന്റെ പ്രാണനെ നിത്യതക്കായി രക്ഷിച്ചതിനായി അങ്ങേക്ക് നന്ദി.
കൂടാതെ, തുടർന്നുള്ള അടിയന്റെ ജീവിത കാലം മുഴുവൻ നിത്യതയ്ക്കായുള്ള വീക്ഷണത്തിൽ
ജീവിപ്പാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam
by R. J. Nagpur)
Comments
Post a Comment