പാറമേൽ എന്നെ ഉയർത്തും

B.A. Manakala


അനർത്ഥദിവസത്തിൽ അവിടുന്ന് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും; പാറമേൽ എന്നെ ഉയർത്തും (സങ്കീ 27:5).

രാജസ്ഥാനിലെ ഛിത്തോർഗഢ് പർവ്വതനിരകളിലുള്ള കോട്ട കാണാനായി ചുറ്റി നടന്നത് ഞാൻ ഓർക്കുന്നു. ശത്രുക്കൾക്ക് വളരെ ആയാസമായി എത്തിച്ചേരാനാകാത്ത മലകളിലാണ് സാധാരണയായി ഇപ്രകാരമുള്ള കോട്ടകൾ നിർമ്മിക്കുന്നത്.

നിങ്ങൾക്ക് ചുറ്റുമുള്ള ശത്രുക്കളുടെ മേൽ ജയോത്സവത്തോടെ തല ഉയർത്തി നടക്കത്തക്ക രീതിയിലുള്ളതും, ശത്രുക്കൾക്ക് എത്തിച്ചേരാൻ സാധിക്കാത്തതുമായ ഉറപ്പേറിയ പാറ മുകളിലാണ് നിങ്ങളെ നിർത്തിയിരിക്കുന്നത് (വാക്യം 6). ഇന്ന്, യേശു ക്രിസ്തുവാണ് നമ്മുടെ അടിസ്ഥാനം. യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല, എന്നാണ് 1 കൊരി 3:11.

ഉറപ്പേറിയ പാറ മുകളിലാണ് നിങ്ങൾ നിൽക്കുന്നതെന്ന് തിരിച്ചറിയാതെ വരുമ്പോൾ നിങ്ങൾ വീഴാൻ തുടങ്ങും!

പ്രാർത്ഥന:
കർത്താവേ, ഉറപ്പേറിയ പാറ മുകളിൽ അടിയനെ നിർത്തിയിരിക്കുന്നതിനായി അങ്ങേക്ക് നന്ദി. എന്റെ ശത്രുക്കൾക്ക് മുമ്പിലും ഇത് തിരിച്ചറിയുവാൻ അടിയനെ തുടർച്ചയായി സാഹായിക്കേണമേ. ആമേൻ

 


(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?