എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു!
എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും (സങ്കീ 27:10).
ഞാൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്യാൻസർ വന്ന് എന്റെ
പ്രിയ മാതാവ് മരണപ്പെട്ടു, എന്നെ ഏറ്റവും ദുഖിപ്പിച്ച ഒരു സംഭവമായിരുന്നു അത്! ആ സംഭവം
എന്നെ കഠിനമായി വേദനിപ്പിച്ചു എങ്കിലും, എന്റെ മാതാവിന്റെ
അസാന്നിധ്യത്തെ മാറ്റുന്നതിനായി തുടർന്നുള്ള എന്റെ ജീവിതത്തെ സുവിശേഷ വേലയിലേക്ക്
നയിച്ച സംഭവവും അതു തന്നെയായിരുന്നു. നമ്മെ അങ്ങേയറ്റം സ്നേഹിക്കുന്ന നമ്മുടെ
മാതാപിതാക്കൾ പോലും നമ്മോടൊപ്പം വളരെ കാലത്തേക്ക് കാണുകയില്ല. പലപ്പോഴും
മാതാപിതാക്കൾ ചിന്തിക്കാറുള്ളതാണ് കുഞ്ഞുങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം
തങ്ങൾക്കാണെന്ന്.
മാതാപിതാക്കളല്ലേ കുഞ്ഞുങ്ങൾക്ക് ശരിയായ മാർഗ്ഗം പറഞ്ഞ്
കൊടുക്കേണ്ടത്? അങ്ങനെയായിരുന്നു എങ്കിൽ ദാവീദ് ഇപ്രകാരം പ്രാർത്ഥിക്കുകയില്ലായിരുന്നു,
“യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ;… നേരെയുള്ള പാതയിൽ എന്നെ
നടത്തേണമേ” (വാക്യം 11). നമ്മുടെ
മാതാപിതാക്കളെക്കാലും കൂടുതലായി കർത്താവിനല്ലേ നമ്മെക്കുറിച്ച്
ഉത്തരവാദിത്തമുള്ളത്? ഒരല്പം കൂടുതലായി ചിന്തിച്ചാൽ, കർത്താവിനല്ലേ
നമ്മുടെ മക്കളുടെയും ഉത്തരവാദിത്തം?
എന്റെ മാതാപിതാക്കൾ
എന്നെ ഉപേക്ഷിച്ചാലും എന്റെ ദൈവം എന്നെ കൈവിടുകയില്ല!
പ്രാർത്ഥന:
പ്രിയ കർത്താവേ, എന്റെ മാതാപിതാക്കൾ ഉപേക്ഷിച്ചാലും അങ്ങ് അടിയനെ
കൈവിടുകയില്ലല്ലോ, അതിനായി അങ്ങേക്ക് നന്ദി. ആമേൻ
(Translated from English to Malayalam
by R. J. Nagpur)
Comments
Post a Comment