ദൈവത്തിന്റെ ബധിര ചെവി!

B.A. Manakala


യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, അങ്ങ് കേൾക്കാതിരിക്കരുതേ; അവിടുന്ന് സംസ്സാരിക്കാതിരുന്നിട്ടു ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ തന്നേ (സങ്കീ 28:1).

എന്ത്! ദൈവത്തിന് ബധിര ചെവി ഉണ്ടെന്നോ? അസംബന്ധം! ഒരു വ്യതിയോട് നാം എന്തെങ്കിലും ചോദിച്ചിട്ട് ആ വ്യക്തി പ്രതികരിക്കുന്നില്ലെങ്കിൽ താൻ ബധിര വ്യക്തിയാണെന്ന് നാം ചിന്തിച്ചേക്കാം.  താഴെ പ്രതിപാദിച്ചിരിക്കുന്ന പല കാരണങ്ങളോട് ദൈവം പ്രതികരിക്കണമെന്നില്ല:

1. ദൈവത്തിന്റെ നിർവ്വചനപ്രകാരം നിങ്ങൾ ചോദിക്കുന്നത് ഒരു നല്ല കാര്യമല്ലെങ്കിൽ (സങ്കീ 84:11)

2. നിങ്ങൾ നേരോടെ നടപ്പാനായി ദൈവം കാത്തിരിക്കുകയാണെങ്കിൽ (സങ്കീ 84:11)

3. ദൈവത്തിന്റെ സമയം ആയിട്ടില്ലെങ്കിൽ

4. നിങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുവാനായി ദൈവം താല്പര്യപ്പെടുന്നു എങ്കിൽ

എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളും എന്നത്രേ യിരെമ്യാവ് 33:3 പറയുന്നത്.

നമ്മുടെ കേൾക്കാൻ കഴിവുള്ള ചെവിയെക്കാളും ശക്തിയേറിയതാണ് ദൈവത്തിന്റെ ബധിര ചെവി!

പ്രാർത്ഥന:
കർത്താവേ, അടിയൻ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളുന്നതിനായി നന്ദി. ആമേൻ.

 


(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?