പ്രവൃത്തിക്ക് ഒത്തവണ്ണം അവരെ ശിക്ഷിക്കേണമേ!
അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തി പോലെ അവരോടു ചെയ്യേണമേ; അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ (സങ്കീ 28:4).
കുഞ്ഞുങ്ങളുടെ ഇടയിൽ നാം സാധാരണയായി
കേൾക്കാറുള്ള വാക്കുകളായിരിക്കാം ഇത്, “അവനാണ് എന്നെ ആദ്യം രണ്ട് പ്രാവശ്യം അടിച്ചത്; പിന്നെ ഞാനും തിരിച്ചടിച്ചു.” “അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം
നമ്മോടു ചെയ്യുന്നില്ല,” എന്നാണ്
സങ്കീ 103:10 പറയുന്നത്. എനിക്ക് ലഭിക്കേണ്ട ശിക്ഷ അനുസരിച്ച് ദൈവം എന്നെ
ശിക്ഷിച്ചിരുന്നു എങ്കിൽ ഞാൻ എന്നേ ക്രൂശിക്കപ്പെട്ടേനെ. നമുക്കായി ക്രൂശിന്മേൽ
ശിക്ഷ അനുഭവിക്കാനായി തിരഞ്ഞെടുക്കപ്പെട്ട യേശു ക്രിസ്തുവിൽക്കൂടെയാണ് പുതിയ നിയമത്തിൽ ദൈവം നമ്മെ
നോക്കുന്നത്.
നമ്മുടെ ശത്രുക്കൾ ശിക്ഷ
അനുഭവിക്കണമെന്ന് നാം ആഗ്രഹിക്കാറുണ്ടോ? നമ്മുടെ ശത്രുക്കൾ പതറുമ്പോൾ നാം
ഉല്ലസിക്കാറുണ്ടോ? നമ്മുടെ ശത്രുക്കൾ ഏത് രീതിയിൽ
ശിക്ഷിക്കപ്പെടണം എന്ന് നാം ആഗ്രഹിക്കുന്നുവോ, ഒരു പക്ഷേ അതേ
ആനുപാതകത്തിലായിരിക്കാം ദൈവം നമ്മെയും ശിക്ഷിക്കാൻ പോകുന്നത് (മത്താ 7:2).
മറ്റുള്ളവർ ഏത് രീതിയിൽ ശിക്ഷിക്കപ്പെടണം എന്ന് നാം
ആഗ്രഹിക്കുന്നുവോ, അതേ
അളവുകോലായിരിക്കും ദൈവം നമുക്കായും ഉപയോഗിക്കുന്നത്!
(Translated from English to Malayalam
by R. J. Nagpur)
Comments
Post a Comment