പ്രത്യേക സ്വത്ത്!

B.A. Manakala


അങ്ങയുടെ ജനത്തെ രക്ഷിച്ചു അവിടുത്തെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ (സങ്കീ 28:9).

നിങ്ങളുടെ സ്വത്തിലെ മൂല്യമേറിയ വസ്തുക്കളെക്കുറിച്ച് ഒന്ന് ചിന്തിച്ചേ. അവയുടെ മൂല്യത്തെ കണക്കാക്കി നിങ്ങൾ എപ്രകാരം അതിനെ സംരക്ഷിക്കും? നിങ്ങളുടെ പണത്തെയും പണ സഞ്ചിയേയും നിങ്ങൾ അശ്രദ്ധമായി വച്ചേക്കുമോ? വാഹനം പാർക്ക് ചെയ്യുന്ന ഇടത്ത് നിങ്ങൾ വാഹനം തുറന്നിട്ടേക്കുമോ?

നാം ദൈവത്തിന്റെ പ്രത്യേക സ്വത്താണെന്നറിയുന്നത് എത്ര മനോഹരമാണ്. നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ് നിങ്ങൾക്കായുള്ള ദൈവത്തിന്റെ കരുതൽ എന്ന് നിങ്ങൾക്കറിയാമോ? ഒരു ആട്ടിടയനെ പോലെ താൻ നിങ്ങളെ മേയിക്കയും നിങ്ങളെ തന്റെ കരതലത്തിൽ വഹിക്കുകയും ചെയ്യുന്നു (സങ്കീ 28:9). നിങ്ങൾ ഭൂമിയിൽ ജീവിക്കുമ്പോൾ ഇതിൽക്കൂടുതൽ എന്ത് സുരക്ഷയാണ് നിങ്ങൾക്ക് വേണ്ടത്?   

സാധാരണയായി നിങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ കാൽപ്പാടുകൾ കാണാൻ സാധിക്കും; എന്നാൽ നിങ്ങൾ ദൈവത്തോടൊപ്പം നടക്കുമ്പോൾ നിങ്ങളുടെ കാൽപ്പാടുകൾ കാണാൻ സാധിക്കില്ല, കാരണം ദൈവം നിങ്ങളെ തന്റെ കരങ്ങളിലത്രേ വഹിച്ചിരിക്കുന്നത്! 

പ്രാർത്ഥന:
കർത്താവേ, അടിയൻ അങ്ങയുടെ പ്രത്യേക സ്വത്തായിരിക്കയാലും, കൂടാതെ അങ്ങ് സദാ അടിയനായി കരുതുന്നതിനാലും അങ്ങേക്ക് നന്ദി. ആമേൻ

 

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?