എത്ര നല്ല അനുഗ്രഹം!
ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ. (സങ്കീ 32:1).
ആളുകൾ ഇപ്രകാരം പറയുന്നത് നാം മിക്കപ്പോഴും കേൾക്കാറില്ലേ, “കർത്താവ് ഒരു ഭവനം നൽകി എന്നെ അനുഗ്രഹിച്ചു, അല്ലെങ്കിൽ ഒരു വാഹനം, അല്ലെങ്കിൽ ഒരു ബിസിനസ്സ്,” അതെ
തീർച്ചയായും അനുഗ്രഹം തന്നെ! നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന താൽക്കാലിക
അനുഗ്രഹങ്ങളായി ഇവയെ കാണക്കാക്കാം. അത്തരത്തിൽ നമുക്ക് ലഭിക്കുന്ന എല്ലാ
അനുഗ്രഹങ്ങൾക്കുമായി ദൈവത്തോട് നന്ദിയുള്ളവരായിരിപ്പാൻ നമുക്ക് പഠിക്കാം.
‘ഭാഗ്യവാൻ’ എന്ന
പദത്തിന് പകരമായി ‘സന്തോഷം’ എന്ന പദമാണ് ന്യൂ ലിവിംഗ് ട്രാൻസലേഷനിൽ (New
Living Translation) ഉപയോഗിച്ചിരിക്കുന്നത്. യഥാർത്ഥ
സന്തോഷവും അനുഗ്രഹവും നമുക്ക് കാണ്മാനും സ്പർശിക്കുവാനും സാധിക്കുന്നവയിൽ
നിന്നുമല്ല ഉണ്ടാകുന്നത്. മരണകരമായ രോഗത്തിൽ നിന്നും ഒരു വ്യക്തി മുക്തി
പ്രാപിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം പോലും അധിക കാലം നിലനിൽക്കണമെന്നില്ല. കാരണം ആ
വ്യക്തി വീണ്ടും രോഗത്തിന് അധീനനാകാം!
നിങ്ങൾക്ക് ക്ഷമ ലഭിച്ചിരിക്കുന്നു
എന്ന വാസ്തവമായിരിക്കണം ഏതിനെക്കാളും ഉപരിയായി നിങ്ങൾക്ക് സന്തോഷം പകരുന്ന വസ്തുത.
നിങ്ങൾ സദാ സന്തോഷമുള്ളവരായിരിപ്പാൻ താല്പര്യപ്പെടുന്നു എങ്കിൽ നിങ്ങൾക്ക് എന്നെന്നേക്കുമായി
ക്ഷമ ലഭിച്ചിരിക്കുന്നു എന്ന കാര്യം ഓർക്കുവിൻ!
പ്രാർത്ഥന:
കർത്താവേ, എന്നെന്നേക്കുമായി അടിയന് ക്ഷമ
നൽകിയതിനായി അങ്ങേക്ക് നന്ദി. വീണ്ടും വീണ്ടും ഈ വാസ്തവത്തെ അടിയനെ ഓർപ്പിക്കേണമേ.
ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment