ഏറ്റു പറയുക !
ഞാൻ എന്റെ പാപം അങ്ങയോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ അങ്ങ് എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചു തന്നു (സങ്കീ 32:5).
എത്ര പ്രാവശ്യം നിങ്ങൾ
കുറ്റം ഏറ്റു പറയാറുണ്ട്, അല്ലെങ്കിൽ ദൈവ മുമ്പാകെ
നിങ്ങളുടെ തെറ്റുകളെ അംഗീകരിക്കാറുണ്ട്? കാരുണ്യവാനായ
ദൈവമുമ്പാകെ കുറ്റം ഏറ്റു പറയുക എന്നുള്ളത് സാധാരണയായി അത്ര പ്രയാസമുള്ള കാര്യമല്ല.
എന്നാൽ പല തരത്തിലും നാം പാപികളായതിനാൽ, നമ്മെക്കൊണ്ട് എത്ര
പ്രാവശ്യം സാധിക്കുമോ അത്രയും തവണ നാം ദൈവമുമ്പാകെ കുറ്റം ഏറ്റു പറയേണ്ടതുണ്ട്.
മനുഷ്യരോട് കുറ്റ സമ്മതം നടത്തുക എന്നുള്ളത് ഒരു പക്ഷേ വളരെ കാഠിന്യമേറിയതാകാം. തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിക്കാനാണ് യാക്കോബ് 5:16 നമ്മെ ഉത്സാഹിപ്പിക്കുന്നത്. കുറ്റം ഏറ്റു പറയുന്നതിനാൽ ഒരു പരിധി വരെ നാം നീതിയുള്ളവരായി മാറും എന്നാണ് ഈ വാക്യം കൊണ്ട് അർത്ഥമാക്കുന്നത്. ദൈവത്തിന് മാത്രമേ നമ്മെ നീതിയുള്ളവരാക്കി മാറ്റാൻ സാധിധിക്കൂ; എന്നാൽ ആ പ്രക്രിയക്ക് ആവശ്യമായ മുന്തൂക്കം എടുക്കുവാൻ നമുക്ക് സാധിക്കും.
നാം ആരോട് പാപം ചെയ്തോ ആ വ്യക്തിയോടും ദൈവത്തോടും കുറ്റം
ഏറ്റു പറയേണ്ടത് വളരെ അനിവാര്യമാണ്.
ദൈവത്തോടും മറ്റുള്ളവരോടുമുള്ള ഏറ്റു പറച്ചിലിൽ നിന്നുമാണ് നീതികരണം
ആരംഭിക്കുന്നത്!
പ്രാർത്ഥന:
കർത്താവേ, അവശ്യമായി വരുമ്പോൾ
മറ്റുള്ളവരുടെ മുമ്പാകെ കുറ്റം ഏറ്റു പറയുവാനുള്ള ധൈര്യം അടിയന് പ്രദാനം ചെയ്യേണമേ.
ആമേൻ
(Translated from English to Malayalam
by R. J. Nagpur)
Comments
Post a Comment