സ്നേഹനിധിയായ ഉപദേശകൻ !
ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെ മേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞു തരും (സങ്കീ 32:8).
ജീവിതത്തിലെ പല വഴിത്തിരിവുകളിലും ശരിയായ ദിശ പറഞ്ഞു തരേണ്ടതിനായും, നല്ല നല്ല തീരുമാനങ്ങൾ എടുക്കാൻ ഉപദേശങ്ങൾ നൽകേണ്ടതിനായും
ആരെങ്കിലും ഉണ്ടാകേണ്ടതിന്റെ ആവശ്യകത നാം എല്ലാവരും തിരിച്ചറിയാറുണ്ട്. മിക്കപ്പോഴും
നമ്മുടെ ‘അത്ഭുത ഉപദേശകനെ’ (യെശ 9:6) മറികടന്ന് മാനുഷിക ഉപദേശങ്ങൾ തേടാനുള്ള
പ്രവണതയാണ് നാം കാണിക്കാറുള്ളത്. വാസ്തവത്തിൽ ഇതല്ല ദൈവം നമ്മിൽ നിന്നും
പ്രതീക്ഷിക്കുന്നത്.
എന്നാൽ ആ അത്ഭുത ഉപദേശകൻ നമ്മെ അവഗണിക്കാതെ, മറിച്ച് നമ്മോടൊപ്പം പ്രവർത്തിക്കാനാണ്
താല്പര്യപ്പെടാറുള്ളത്. “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ
ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല” (ആമോസ് 3:7), എന്ന് അറിയാൻ സാധിക്കുന്നത് തന്നെ എത്ര മനോഹരമാണ്. വരുവിൻ, നമുക്ക് ദൈവത്തെ നമ്മുടെ മുഖ്യഉപദേശകനായി കരുതാം.
മനുഷ്യരായ ഉപദേശകരെ അവഗണിക്കുന്നതു കൊണ്ട് നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുകയില്ല;
എന്നാൽ
സ്നേഹനിധിയായ ഉപദേശകനെ അവഗണിച്ചാൽ തീർച്ചയായും നിങ്ങൾക്ക്
നഷ്ടമേ സംഭവിക്കൂ.
പ്രാർത്ഥന:
കർത്താവേ, അടിയനോട് ഒരു അത്ഭുത ഉപദേശകനായിരിക്കുന്നതിനായി
അങ്ങേക്ക് നന്ദി. തുടർച്ചയായി അങ്ങയുടെ ഉപദേശങ്ങളെ തേടുവാൻ അടിയനെ സഹായിക്കേണമേ.
ആമേൻ
(Translated
from English to Malayalam by R. J. Nagpur)
Comments
Post a Comment