ഹൃദയ ശുദ്ധിയുള്ളവർ ദൈവത്തെ സ്തുതിക്കുന്നു

B.A. Manakala


നീതിമാന്മാരേ, യഹോവിൽ ഘോഷിച്ചുല്ലസിപ്പിൻ; സ്തുതിക്കുന്നതു നേരുള്ളവർക്കു ഉചിതമല്ലോ (സങ്കീ 33:1).

തന്റെ മക്കൾ തന്നെ സ്തുതിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ആഗോള ക്രിസ്തീയ ജനസംഖ്യയിലെ എത്ര പേർക്ക് നിർമ്മല ഹൃദയം കാണും എന്നാണ് നിങ്ങൾ കരുതുന്നത്? ദൈവത്തെ ആത്മാർത്ഥമായി സ്തുതിക്കുന്നവർ എത്ര പേർ കാണും?  

ദൈവത്താൽ നിർമ്മലീകരിക്കപ്പെട്ടവരായ നാം സദാ ദൈവത്തെ സ്തുതിച്ചേ മതിയാകു, കാരണം നീതികെട്ടവർക്കോ അല്ലെങ്കിൽ ദുഷ്ടർക്കോ അല്ലെങ്കിൽ മരിച്ചവർക്കോ ദൈവത്തെ സ്തുതിക്കുവാൻ സാധിക്കുകയില്ല (സങ്കീ 115:17). ദൈവത്തെ സ്തുതിക്കുവാൻ നിങ്ങൾക്ക് എത്രമാത്രം സാധിക്കുന്നുണ്ട്? സങ്കീ 32:11 ഉം 33:1 ഉം തമ്മിൽ വളരെ സാദൃശ്യമുണ്ട്. നിങ്ങൾ ദൈവത്തെ നന്നായി കാണുമ്പോൾ മാത്രമേ, നിങ്ങൾക്ക് ദൈവത്തെ നന്നായി ആരാധിപ്പാൻ സാധിക്കൂ; ഹൃദയ ശുദ്ധിയുള്ളവർക്ക് മാത്രമേ ദൈവത്തെ കാണ്മാൻ സാധിക്കൂ (മത്തായി 5:8).

ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെടുന്നവരല്ല, മറിച്ച് നിർമ്മല ഹൃദയർക്ക് മാത്രമേ ദൈവത്തെ ആത്മാർത്ഥമായി സ്തുതിപ്പാൻ സാധിക്കൂ!

പ്രാർത്ഥന:
കർത്താവേ
, ജീവിത കാലം മുഴുവൻ അടിയന്റെ അന്തരംഗത്തിൽ നിന്നും അങ്ങയെ ആരാധിക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 


(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?