എന്തിന്റെ ഭയം?

B.A. Manakala


സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും യഹോവയെ ശങ്കിക്കട്ടെ (സങ്കീ 33:8).

30,000 അടി ഉയരത്തിൽ വിമാനം എപ്രകരമാണ് പറക്കുന്നത് എന്ന കാര്യം എന്നെ എപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. A320 വിമാനങ്ങൾക്ക് ഏതാണ്ട് 123 അടി നീളവും, ഏതാണ്ട് 75,000 കിലോ ഭാരവും ഉണ്ട്, അവ പറക്കുന്നത് ഓരോ മണിക്കൂറിലും ഏതാണ്ട് 900 കി.മീ വേഗതയിലുമാണ്! ജനവും ലോകവും പല കാര്യങ്ങളും കണ്ട് ഭയപ്പെട്ടാണ് കഴിയുന്നത്. സാങ്കേതിക വിദ്യകൾ, വെള്ളപ്പൊക്കം, യുദ്ധങ്ങൾ, കോവിഡ്-19 തുടങ്ങിയവകളോടുള്ള  ഭയത്തിലായിരിക്കാം ജനം കഴിയുന്നത്. മുഴു ലോകവും തന്നെ ഭയപ്പെട്ട് തന്റെ ഭയത്തിൽ കഴിയണമെന്നാണ് ദൈവവും ആഗ്രഹിക്കുന്നത്.

വിമാനങ്ങളും അതു പോലെ ഇതര സാങ്കേതിക വിദ്യകളും ഉണ്ടാക്കുന്ന മാനുഷിക ജ്ഞാനത്തിൽ നാം അതിശയിക്കുന്നു എങ്കിൽ മനുഷ്യരെ സൃഷ്ടിച്ച ദൈവിക ജ്ഞാനം എന്തായിരിക്കും? എന്തിന്റെ ഭയത്തിലാണ് നാം കഴിയുന്നത്? വാസ്തവമായി ദൈവത്തെ കാണുകയും, ദൈവത്തെയും തന്റെ സൃഷ്ടികളെയും അടുത്തറിയുകയും ചെയ്യുന്ന ഒരു വ്യക്തി സദാ അതിശയിക്കുക തന്നെ ചെയ്യും.  

ദൈവം ആരെന്ന് മനുഷ്യരായ നമുക്ക് ഒരിക്കലും പൂർണ്ണമായി ഗ്രഹിക്കുവാൻ സാധ്യമല്ല! ദൈവത്തെക്കുറിച്ചുള്ള അല്പം ജ്ഞാനം പോലും മനുഷ്യരെ ഭയത്തോടെ കഴിയുവാൻ
ഇടയാക്കുകയേ ഉള്ളു!

പ്രാർത്ഥന:
കർത്താവേ
, ഓരോ ദിനവും അങ്ങയെ കൂടുതലായി മനസ്സിലാക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?