ഒരിക്കലും പരാജയപ്പെടാത്ത പദ്ധതികൾ!

B.A. Manakala


യഹോവയുടെ ആലോചന ശാശ്വതമായും അവിടുത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു (സങ്കീ 33:11).

ആരോ പറഞ്ഞു, ആസൂത്രണം ചെയ്യാൻ പരാജയപ്പെടുന്നത് തന്നെ പരാജയപ്പെടാനുള്ള ആസൂത്രണം ചെയ്യലാണ്, എന്ന്. എന്നാൽ പദ്ധതികൾ തയ്യാറാക്കുന്ന പലരും തങ്ങളുടെ പദ്ധതികൾ പൂർത്തീകരിക്കാൻ പോലും സാധിക്കാത്തവരായി മാറുന്നു. ഒരേയൊരു വ്യക്തിയുടെ പദ്ധതികൾ മാത്രമാണ് ഇളകാത്തതായുള്ളത് കർത്താവിന്റേത്.

കാര്യങ്ങളെല്ലാം താറുമാറയെന്ന് തോന്നുമ്പോൾ പോലും കർത്താവിന്റെ പദ്ധതികൾ ഒരിക്കലും പരാജയെപ്പെടുന്നില്ല. ദൈവത്തിന് ഭൂമണ്ഡലത്തെക്കുറിച്ചും, മാനവജാതി ഉൾപ്പടെയുള്ള തന്റെ സൃഷ്ടികളെക്കുറിച്ചും ഒരു പദ്ധതിയുണ്ട്. നിങ്ങളും ഞാനും ആ പദ്ധതിയുടെ ഭാഗമാണ്; നമ്മുടെ കുടുംബവും സമൂഹവുമെല്ലാം തന്റെ പദ്ധതിയുടെ ഭാഗമാണ്.

അടുത്ത വാക്യം (12) ഇപ്രകാരമാണ്, യഹോവ ദൈവമായിരിക്കുന്ന ജാതിയും അവിടുന്ന് തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു. കർത്താവിനെ തങ്ങളുടെ ദൈവമായി തിരഞ്ഞെടുത്തിരിക്കുന്ന ദേശം എത്ര ഭാഗ്യമേറിയത്.

നമ്മുടെ പരാജയപ്പെട്ട ആസൂത്രണങ്ങളിലൂടെയും ദൈവത്തിന്റെ പദ്ധതികൾ
നിറവേറപ്പെടാറുണ്ട്!

പ്രാർത്ഥന:
കർത്താവേ
, അങ്ങയുടെ പദ്ധതികളെ നടപ്പാക്കുന്നതിനായി അങ്ങയോടൊപ്പം പ്രവർത്തിപ്പാൻ അടിയങ്ങളെ സഹായിക്കേണമേ. ആമേൻ

 


(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?