ജീവിച്ചിരിക്കുന്നവരെയും മൃത്യുവിനിരയാകുന്നവരെയും ദൈവം കാണുന്നു

B.A. Manakala


യഹോവ സ്വർഗ്ഗത്തിൽ നിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു. അവിടുന്ന് തന്റെ വാസസ്ഥലത്തു നിന്നു സർവ്വഭൂവാസികളെയും നോക്കുന്നു (സങ്കീ 33:13-14).

ഒരൊറ്റ നോട്ടത്തിൽ സകല മാനവജാതിയെയും കാണ്മാൻ സാധിക്കുന്നത് ഒരേയൊരു വ്യക്തിക്ക് മാത്രമാണ്! മരണപ്പെടുന്നവരെ പോലും ആ വ്യക്തിക്ക് കാണ്മാൻ സാധിക്കും! ശരാശരി കണക്ക് അനുസരിച്ച്, നാല് കുഞ്ഞുങ്ങൾ ഓരോ നിമിഷവും ജനിക്കുമ്പോൾ രണ്ട് വ്യക്തികളാണ് ഓരോ നിമിഷവും മരണത്തിനിരയായിക്കൊണ്ടിരിക്കുന്നത്. എന്നാൽ യുദ്ധ സമയങ്ങളിലും, പകരുന്ന മഹാമാരിയുടെ സമയങ്ങളിലും മരണ നിരക്ക് വളരെ കൂടുതലായിരിക്കും.

കർത്താവേ, മൃത്യുവിനിരയാകുന്നവരെയും, വേദനയനുഭവിക്കുന്നവരെയും, പാവങ്ങളെയും അങ്ങ് കാണുന്നില്ലേ? എന്ന് പലപ്പോഴും ദൈവത്തോട് ചോദിക്കാൻ തോന്നാറുണ്ട്. വാസ്തവത്തിൽ, നമ്മുടെ ജനനത്തിന് മുന്നമേ തന്നെ നമ്മെ കാണുന്നവനാണ് ദൈവം (യിരെ 1:5) കൂടാതെ നാം മരിച്ചതിന് ശേഷവും.  

നാം, ദൈവത്തിന്റെ പൈതങ്ങളായിരിക്ക കൊണ്ട്, സകല മാനവജാതിക്കും വേണ്ടി പ്രാർത്ഥിക്കാനുള്ള വിശേഷ സൗഭാഗ്യം ലഭിച്ചിരിക്കുന്നു (1 തിമോ 2:1-2). സകല വ്യക്തികളെയും കാണുന്നവനാണ് ദൈവം. ഓരോരുത്തർക്കുമായി നമുക്ക് പ്രാർത്ഥിക്കാം.

നമുക്ക് ചുറ്റുമുള്ളവരെ മാത്രമേ നാം കാണാറുള്ളു; എന്നാൽ ഭൂലോകത്തിന് ചുറ്റുമുള്ള
സകലരെയും ദൈവം കാണുന്നു!

പ്രാർത്ഥന:
കർത്താവേ
, സകല മാനവജാതിക്കും വേണ്ടി ഇടിവിൽ നിൽക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?