യുദ്ധക്കുതിരകൾ

B.A. Manakala


ജയത്തിന്നു കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യം കൊണ്ടു അതു വിടുവിക്കുന്നതുമില്ല (സങ്കീ 33:17).

തങ്ങളുടെ കുതിരകളുടെ ബലം കൊണ്ടാണ് തങ്ങൾ യുദ്ധം ജയിക്കുന്നത് എന്നാണ് മിക്കപ്പോഴും രാജാക്കന്മാർ കരുതുന്നത്. എന്തായിരുന്നാലും, സവാരി ചെയ്യാൻ ആരുമില്ലായെങ്കിൽ കുതിരകൾക്ക് ഒന്നും ചെയ്യാനാകില്ല. യുദ്ധത്തിൽ കുതിര ആവശ്യമാണ്; എന്നാൽ ജയം ലഭിക്കുന്നത് കുതിര മുഖാന്തരമല്ല. ക്രിസ്തുവിനെക്കൂടാതെയുള്ള ഒരു ക്രിസ്ത്യാനിക്ക് ജീവിതത്തിൽ ഒരു അർത്ഥവും ഉണ്ടാകില്ല.

ഞാൻ സഭാരാധനക്ക് പോകാറുണ്ട്, പ്രാർത്ഥിക്കാറുണ്ട്, പാടാറുണ്ട്, പ്രസംഗിക്കാറുമുണ്ട് ... ഒരു സുവിശേഷകനാണ് ഞാൻ, ഒരു പാസ്റ്ററാണ്, ഒരു സഞ്ചാര സുവിശേഷകനാണ് ... അതുകൊണ്ട് ഞാൻ ഒരു വിശ്വാസിയാണ്. ദൈവമക്കളാക്കിത്തീർക്കാൻ സാധിക്കാത്ത കുതിരകളെ പോലെയാണ് ഇവയെല്ലാം.

തന്റെ കൃപയാൽ മാത്രമാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് (എഫേ 2:8-9), കുതിരകൾ കാരണമല്ല. ദൈവത്തിന്റെ കൂടെ നടന്ന് സകല മഹത്വവും അവിടുത്തേക്ക് കൊടുക്കുവിൻ.

ചത്ത സിംഹത്തെക്കൾ ജീവനുള്ള നായ നല്ലതല്ലോ (സഭാ പ്ര 9:4)!

പ്രാർത്ഥന:
കർത്താവേ, അടിയനെ രക്ഷിച്ച അങ്ങയുടെ കൃപയിൽ തുടർന്നും വിശ്വസിപ്പാൻ അടിയനെ ദയവായി സഹായിക്കേണമേ. ആമേൻ

 

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?