നിങ്ങളുടെ വാക്കുകളെ പരിശോധിക്കുവിൻ

B.A. Manakala


എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവർ അതു കേട്ടു സന്തോഷിക്കും (സങ്കീ 34:2).

രാവിലെ മുതൽ സന്ധ്യ വരെ നിങ്ങൾ സംസ്സാരിക്കുന്ന വാക്കുകൾ പരിശോധിച്ചാൽ ദൈവത്തെ സ്തുതിക്കുന്ന വാക്കുകൾ അതിൽ എത്രയെണ്ണം കാണും? എല്ലാ സമയത്തും നമുക്ക് ദൈവത്തെ എങ്ങനെ സ്തുതിക്കുവാൻ സാധിക്കും? സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെഎന്നാണ് സങ്കീ 113:3 പറയുന്നത്.

എബ്രാ 13:15: അതുകൊണ്ടു താൻ മുഖാന്തരം നാം ദൈവത്തിന്നു അവിടുത്തെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.

ഏത് സാഹചര്യത്തിലും ദൈവത്തെ സ്തുതിക്കുക എന്നത് മന:പൂർവ്വമായി ഒരു ദിനചര്യയാക്കി നാം മാറ്റണം. ദൈവത്തെ സ്തുതിക്കുന്നത് നമ്മുടെ സ്വയത്തിൽ നിന്നും ദൈവത്തിങ്കലേക്ക് ശ്രദ്ധയെ മാറ്റുവാൻ സഹായിക്കും.

ദൈവത്തെ സദാ പ്രസാദിപ്പിക്കുവാൻ നിങ്ങൾ താല്പര്യപ്പെടുന്നു എങ്കിൽ,
ദൈവത്തെ സദാ സ്തുതിപ്പിൻ!

പ്രാർത്ഥന:
കർത്താവേ
, തുടർച്ചയായും, എപ്പോഴും അങ്ങയെ സ്തുതിപ്പാൻ അടിയനെ പഠിപ്പിക്കേണമേ. ആമേൻ

 

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?