ടെസ്റ്റ് ട്രൈവ്
യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; തന്നെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ (സങ്കീ 34:8).
വളരെ
വർഷങ്ങൾക്ക് മുമ്പ് ഞാനൊരു സ്കൂട്ടർ വാങ്ങാൻ ആഗ്രഹിച്ചപ്പോൾ എന്റെ സുഹൃത്തിനെയും
ടെസ്റ്റ് ട്രൈവിനായി കൂടെ കൂട്ടി. ഞങ്ങൾ രണ്ട് കമ്പനികളുടെ പല സ്കൂട്ടറുകൾ ഓടിച്ചു
നോക്കി. അവസാനം, എന്റെ സുഹൃത്ത്
തിരഞ്ഞെടുത്ത ഒരു സ്കൂട്ടർ ഞാൻ വാങ്ങി, എനിക്കായിട്ടാണ്
വാങ്ങിയതെങ്കിലും തിരഞ്ഞെടുത്തത് എന്റെ സുഹൃത്തായിരുന്നു.
നാം
ഒരു ബേക്കറിയിൽ കയറിയാൽ, രുചിച്ച് നോക്കിയ
ശേഷം ഇഷ്ടപ്പെട്ട ആഹാരപദാർത്ഥം വങ്ങുവാൻ സാധിക്കും. മുകളിൽ കൊടുത്തിരിക്കുന്ന
വാക്യത്തെ എൻ ഐ വി (NIV) “യഹോവ നല്ലവനെന്ന് രുചിച്ചറിഞ്ഞ് കാണ്മിൻ...” എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
യഹോവ
‘നല്ലവനെന്ന്’ വാസ്തവമായി
രുചിച്ചറിഞ്ഞ ഒരു വ്യക്തി ഒരിക്കലും തന്റെ ജീവിതത്തിൽ മറ്റൊരു വ്യത്യസ്ത
തിരഞ്ഞെടുപ്പ് നടത്തുകയില്ല. അതാണ് നമ്മുടെ അനുഭവം. അതേ സമയം തന്നെ മറ്റുള്ളവരെയും
തങ്ങളുടെ തീരുമാനം എടുക്കുന്നതിൽ നാം സഹായിക്കുകയും ചെയ്യുന്നു.
യഹോവയെ നന്നായി രുചിച്ചറിവിൻ; ഒരിക്കലും നിങ്ങൾ ഈ ലോകത്തെ
രുചിച്ചറിയാനായി താല്പര്യപ്പെടുകയില്ല!
പ്രാർത്ഥന:
കർത്താവേ, അങ്ങ്
നല്ലവനെന്ന് വളരെ നന്നായി അറിയുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment