സകല ആവശ്യങ്ങളും നിറവേറ്റുക
യഹോവയുടെ വിശുദ്ധന്മാരേ, യഹോവയെ ഭയപ്പെടുവിൻ; തന്റെ ഭക്തന്മാർക്കു ഒന്നിന്നും മുട്ടില്ലല്ലോ (സങ്കീ 34:9).
നിങ്ങളുടെ ചില അവശ്യങ്ങൾ ഒരിക്കലും
നിറവേറപ്പെടാത്തതായി നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ? വിവിധ തരത്തിലുള്ള
ആവശ്യങ്ങളാണ് ഉള്ളത്: ശാരീരികം, മാനസികം, ആത്മികം. മുകളിൽ കൊടുത്തിരിക്കുന്ന വാക്യം സകല ആവശ്യങ്ങളെയും
നിറവേറ്റുന്നതിനുള്ള ഒരു ഒറ്റമൂലി കൊടുക്കുന്നതായിട്ടാണ് തോന്നുന്നത്: ‘യഹോവയെ ഭയപ്പെടുവിൻ.’
ഇപ്രകാരമാണ് അടുത്ത വാക്യം (10)
പറയുന്നത്, “ബാലസിംഹങ്ങളും ഇരകിട്ടാതെ
വിശന്നിരിക്കും; യഹോവയെ
അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.” വളരെ നിസ്സാരമായി തങ്ങളുടെ ഇരയെ
കണ്ടെത്തുന്ന ബലിഷ്ടരായ ബാല സിംഹങ്ങളോട് പോലും നിരുപമത്വം ചെയ്യുവാൻ
സാധിക്കാത്തവനാണ് നമ്മുടെ ദൈവം.
നമ്മുടെ ആത്മിക ആവശ്യങ്ങൾ
വർദ്ധിക്കുക മാത്രമേ ചെയ്യാവു (മത്താ 5:3); എന്നാൽ നമ്മുടെ ശാരീരിക
ആവശ്യങ്ങൾ ഒരു കണക്കിൽ അധികമായി വർദ്ധിക്കുവാൻ പാടില്ല (ഫിലി 4:12-13).
നിങ്ങളുടെ ആവശ്യങ്ങളെല്ലാം
നിറവേറപ്പെടാനുള്ള ഏക ഒറ്റമൂലി:
ദൈവത്തെ ഭയപ്പെടുക!
പ്രാർത്ഥന:
കർത്താവേ, ഉള്ളതു കൊണ്ട് സംതൃപ്തിയണയുവാനും,
അധികമായി അങ്ങയെ ഭയപ്പെടുവാനും അടിയനെ പഠിപ്പിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment