ക്രിയേഷിയോ എക്സ് നിഹിലോ (Creatio ex nihilo)

B.A. Manakala


യഹോവയുടെ വചനത്താൽ ആകാശവും അവിടുത്തെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി (സങ്കീ 33:6).

ഒന്നുമില്ലായ്മയിൽ നിന്നും സൃഷ്ടിച്ചു എന്നാണ് ക്രിയേഷിയോ എക്സ് നിഹിലോ (Creatio ex nihilo) എന്ന ലാറ്റിൻ പദം കൊണ്ട് അർത്ഥമാക്കുന്നത്. ശാസ്ത്രീയമായി, ഒന്നും ഒന്നുമില്ലായ്മയിൽ നിന്നും സൃഷ്ടിക്കപ്പെടാൻ സാധ്യമല്ല; ഓരോ ഫലത്തിനും തുല്യമോ അതിനേക്കാൾ വലുതോ ആയ ഒരു കാരണം ഉണ്ടായിരിക്കണം; ഓരോ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതികരണം ഉണ്ട്; ഊർജ്ജത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധിക്കയില്ല. നിങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയോ എന്തെങ്കിലും ഒന്നുമില്ലായ്മയിൽ നിന്നും സൃഷ്ടിച്ചിട്ടുണ്ടോ?

അതെ! നമ്മുടെ നിത്യനായ ദൈവം, താൻ മാത്രമാണ് സകലവും ഒന്നുമില്ലായ്മയിൽ നിന്നും സൃഷ്ടിച്ചത്. ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു, എന്നല്ലോ എബ്രാ 11:3 പറയുന്നത്.

ഏകന് മാത്രമേ എന്തും ഒന്നുമില്ലായ്മയിൽ നിന്നും സൃഷ്ടിക്കാൻ സാധിക്കൂ:
നിത്യനായ ദൈവം!

പ്രാർത്ഥന:
നിത്യനായ ദൈവമേ, സൃഷ്ടി ചെയ്യുവാനുള്ള അങ്ങയുടെ ശക്തി നിമിത്തം അടിയൻ അങ്ങയെ നമിക്കുന്നു. ഏകനായ സൃഷ്ടാവ് അങ്ങ് മത്രമാണെന്ന് സദാ വിശ്വസിപ്പാൻ അടിയനെ സഹായിക്കേണമേ. ആമേൻ  

 

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?