സാമൂഹിക അകൽച്ച!
എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറി നില്ക്കുന്നു; എന്റെ ചാർച്ചക്കാരും അകന്നു നില്ക്കുന്നു (സങ്കീ 38:11).
കോവിഡ്-19 നെ
തുരുത്തുവാനുള്ള ഒരു നല്ല മാർഗ്ഗമായതിനാൽ ‘സാമൂഹിക അകൽച്ച’
എന്ന വാക്ക് ഈ സമയത്ത് വളരെ പ്രസിദ്ധമാണ്. മനുഷ്യൻ ഒരു സാമൂഹിക ജീവി ആയതിനാൽ സമൂഹം
കൂടാതെ മനുഷ്യർക്ക് ജീവിക്കാൻ സാധ്യമല്ല. എന്നാൽ ഇപ്പോഴത്തെ അവസ്ഥ ഇതിന്
വിരുദ്ധമായാണ് ആവശ്യപ്പെടുന്നത്.
ഇന്ന് ഞാൻ തുമ്മുമ്പോൾ ആളുകൾ
എന്നിൽ നിന്നും മാറി ഒഴിയാൻ ശ്രമിക്കുന്നു. സങ്കീ 38:11-ൽ ദാവീദ് ദീനം പിടിച്ചു
കിടന്നപ്പോൾ താൻ സ്നേഹിച്ചവർ തന്നിൽ നിന്നും അകന്നു നിന്നു. താൻ ബേത്ത്-ശേബയുമായി
ചെയ്ത തെറ്റിന്റെ കുറ്റബോധമല്ലാതെ മറ്റൊന്നായി തോന്നുന്നില്ല ഇവിടെ തന്റെ രോഗം. പാപത്തിന്റെ
ഭാരം ഏദൻ തോട്ടത്തിൽ മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റി. അത് ഇന്ന് സാമൂഹിക അകൽച്ചക്ക്
വരെ കാരണമാക്കുന്നു.
ഒരു
പക്ഷേ പാപത്തിന്റെ ഭാരം നിങ്ങളെ ദൈവത്തിൽ നിന്നും മനുഷ്യനിൽ
നിന്നും അകറ്റിയേക്കാം; എന്നാൽ, മാനസാന്തരത്തിന് ദൈവവും മനുഷ്യരുമായുള്ള
ബന്ധത്തെ ഭേദപ്പെടുത്തുവാൻ സാധിക്കും!
പ്രാർത്ഥന:
കർത്താവേ, അടിയനിൽ നിന്നും പാപ ഭാരം അകറ്റി, മാനസാന്തരപ്പെട്ട് അങ്ങയുമായുള്ള ബന്ധത്തെ പുന:നിർമ്മിക്കുവാൻ അടിയനെ
സഹായിക്കേണമേ. ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment