ദൈവം വളരെ ദൂരെ!

B.A. Manakala


യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ (സങ്കീ 38:21).

ശൂന്യാകാശത്തിലും സമയത്തിലുമുള്ള വ്യത്യാസം നാം മനസ്സിലാക്കുമ്പോൾ. ഇന്നലയെയും, ഇന്നിനെയും, നാളെയും, കൂടാതെ അടുത്തുള്ളതിനെയും ദൂരെയുള്ളതിനെയും തമ്മിൽ നാം വ്യത്യസ്തമാക്കുന്നു. എന്നാൽ ഈ ശൂന്യാകാശത്തിനും സമയത്തിനും അപ്പുറമാണ് ദൈവം. എന്നെന്നേക്കും എന്നത് ദൈവത്തിന്റെ സമയവും കൂടാതെ എല്ലായിടവും എന്നത് തന്റെ വിതാനവുമാകുന്നു. ദൈവം എല്ലായിടവുമുണ്ടെങ്കിൽ (യിരെ 23:24) എപ്രകാരം ദൈവത്തിന് ദൂരത്തായിരിപ്പാൻ സാധിക്കും (സങ്കീ 38:22)?

ഒരു വസ്തുവിൽ നിന്നോ ഒരു വ്യക്തിയിൽ നിന്നോ ദൈവത്തിന് അകന്നിരിപ്പാൻ സാധിക്കുകയില്ല! എന്നാൽ താൻ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു (സദൃ 15:29); ദൈവം പാപത്തെ വെറുക്കുന്നു (സദൃ 6:16-19). സമയത്തിൽ പരിമിതമായ മനുഷ്യൻ നിമിത്തം ഞാൻ അൽഫയും ഒമേഗയും, ആദ്യനും അന്ത്യനും, തുടക്കവും ഒടുക്കവും ആകുന്നു, എന്ന് ദൈവം പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു . ദൈവത്തിന്റെ സമയം നിത്യമാണ്. 

ദൈവത്തിന്റെ എന്നെന്നേക്കും എല്ലായിടവും വസ്തവമായി മനസ്സിലാക്കുവാൻ
മനുഷ്യരായ നമുക്ക് സാധിക്കുകയില്ല!

പ്രാർത്ഥന:
കർത്താവേ
, അങ്ങ് സമയത്തിനും ശൂന്യാകാശത്തിനുമപ്പുറമാണെന്ന് മനസ്സിലാക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 

 (Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?