ദീർഘായുസ്സ്!
യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ (സങ്കീ 39:4).
തിരുവചനത്തിൽ വാഗ്ദാനം
ചെയ്തിരിക്കുന്ന ദീർഘായുസ്സ് (ഉദാ: എഫെ 6:2) പോലും വളരെ ഹ്രസ്വമാണ്! സങ്കീ 39:4-ലെ
ദാവീദിന്റെ പ്രാർത്ഥന ഒരു പക്ഷേ കോവിഡ്-19-ന്റെ ഉത്തരമായി കണക്കാക്കുവാൻ
സാധിക്കുമോ? ആളുകൾ ചെയ്യുന്ന മിക്ക കാര്യങ്ങളും, എല്ലാം
അല്ലെങ്കിലും, ഭൂമിയിൽ മാത്രമേ പ്രയോജനപ്പെടുകയുള്ളു, അവയ്ക്ക് നിത്യതയിൽ എന്തെങ്കിലും
ഫലമുണ്ടാകണമെന്നില്ല. നമ്മുടെ ജീവിതത്തിന്റെ ഹ്രസ്വതയെക്കുറിച്ചാണ് വാക്യങ്ങൾ 4-6
വരെ ദാവീദ് പ്രതിപാദിക്കുന്നത്. എന്നാൽ എന്തു കൊണ്ട്? ഒരു
പക്ഷേ വാക്യം 7 അതിനുള്ള ഉത്തരമായിരിക്കാം. ഭൂമിയിലെ നശ്വരമായ കാര്യങ്ങളിൽ ആശ
വയ്ക്കാനുള്ള ഒരു മോഹമാണ് നമുക്കുള്ളത്. എന്നാൽ നിത്യത മനസ്സിൽ ഉള്ള ഒരു വ്യക്തി
എപ്പോഴും ദൈവത്തിലായിരിക്കണം തന്റെ ആശ വയ്ക്കേണ്ടത്.
പരമ്പരാഗത
ഘോഷണം ‘രാജാവ് നീണാൾ വാഴട്ടെ’
എന്നാണ്;
എന്നാൽ എത്ര കാലം?
പ്രാർത്ഥന:
കർത്താവേ, നശ്വരമായ ഭൗമിക വസ്തുക്കളിലല്ല,
മറിച്ച് അങ്ങയിൽ ആശ വയ്ക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment