മൗനമയിരിക്കുക!
ഞാൻ വായ് തുറക്കാതെ ഊമനായിരുന്നു; അവിടുന്നല്ലോ അങ്ങനെ വരുത്തിയതു (സങ്കീ 39:9).
എന്റെ മക്കൾ തെറ്റു ചെയ്ത ശേഷം ഞാൻ അവരെ വഴക്ക് പറയുമ്പോൾ, മിക്കപ്പോഴും അവർ പൂർണ്ണ മൗനരാകാറുണ്ട്,
പ്രത്യേകിച്ച് അവർ തങ്ങളുടെ തെറ്റ് മനസ്സിലാക്കുന്ന സന്ദർഭങ്ങളിൽ. മൗനമാകാതെ
എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുവാനും സാധ്യമല്ല.
തന്റെ പാപങ്ങൾ നിമിത്തം ദൈവം തന്നെ ശാസിക്കുകയാണെന്ന് ദാവീദ്
മനസ്സിലാക്കുകയാണിവിടെ. എല്ലാറ്റിനുമുപരിയായി, എപ്പോഴും പാപ സ്വഭാവമുള്ളവരാണ് നാം! അങ്ങനെയല്ലേ നമ്മൾ? ദൈവത്തിന്റെ മുമ്പാകെ നമുക്ക് മിക്കപ്പോഴും അവലംബിക്കുവാൻ പറ്റിയ ഒരു
തന്ത്രമാണ് മൗനം എന്നത്. മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ, എന്നാണ് സങ്കീ 46:10
പറയുന്നത്. മൗനമായിരുന്ന്
കേട്ടും, ശ്രദ്ധിച്ചും,
നിരീക്ഷിച്ചും, പഠിച്ചും ദൈവത്തെ അറിയുന്നത്
വളരെ പ്രാധാന്യമേറിയതാണ്.
നിങ്ങൾ
അവസാനമായി ദൈവ മുമ്പാകെ മൗനമായിരുന്നത് എപ്പോഴായിരുന്നു? ദൈവം നിങ്ങളോട് ദേഷ്യപ്പെടുമ്പോൾ
നിങ്ങൾക്കത് മനിസ്സിലാക്കാൻ സാധിക്കുന്നുണ്ടോ?
പല സന്ദർഭങ്ങളിലും മൗനം വളരെ കൂടുതൽ ആശയവിനിമയം നടത്താറുണ്ട്!
പ്രാർത്ഥന:
കർത്താവേ, ആവശ്യം
വരുമ്പോൾ അങ്ങയുടെ മുമ്പാകെ മൗനമായിരിപ്പാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment