എന്താണ് അമൂല്യമായത്?
ഈ അടുത്തയിടെ കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നതിനായി ഞങ്ങൾ വ്യത്യസ്തമായ ഒരു മാർഗ്ഗം സ്വീകരിച്ചു. ഉദാഹരണത്തിന്, ഒരു ദിവസം മുഴുവൻ അവർക്ക് ടിവി കാണാൻ അനുവാദമില്ല, അത് അവരെ വല്ലാതെ വേദനിപ്പിക്കുന്നതാണ്. ദൈവവും നമ്മോട് ഇപ്രകാരം ഇടപെടാറുണ്ട്. നമ്മൾ വിലപ്പെട്ടതായി കരുതുന്ന സൗന്ദര്യത്തെ ദൈവം പുഴു പോലെ ക്ഷയിപ്പിക്കുന്നു, എന്നാണ് ദാവീദ് ഇവിടെ പറയുന്നത്. നമ്മുടെ പാപങ്ങൾ നാം ആവർത്തിക്കാതിരിക്കാനായി നമ്മെ വേദനിപ്പിക്കും വിധമാണ് ദൈവം ശിക്ഷിക്കുന്നത്.
നിങ്ങൾ ഏറ്റവും വിലപിടിപ്പുള്ളതായി എന്താണ് കരുതുന്നത്? നിങ്ങളുടെ ജോലിയോ? ധനമോ?
ഈ ജീവിതമോ? എല്ലാവർക്കും ഇത് ഒരേ രീതിയിൽ
ആകണമെന്നില്ല. ഈ ഭൂമിയിലെ നമ്മുടെ ജീവനെ സ്നേഹിക്കുക എന്ന് പറയുന്നത് അനുചിതമാണ്. “തന്റെ
ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും,” എന്നാണ് യോഹ 12:25 പറയുന്നത്. നിങ്ങൾ
വിലപിടിപ്പുള്ളതായി കരുതുന്ന എന്തിനെയെങ്കിലും ദൈവം സ്പർശിക്കുകയാണെങ്കിൽ
സൂക്ഷിച്ചു കൊൾവിൻ.
നിത്യതയത്രേ ഏറ്റവും അമൂല്യമായുള്ളത്.
പ്രാർത്ഥന:
കർത്താവേ, ഏറ്റവും
അമൂല്യമായതിനെ മനസ്സിലാക്കുവാനും സ്നേഹിക്കുവാനും
അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment