ചെളിയും - പാറയും
നാശകരമായ
കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി (സങ്കീ 40:2).
ഒരിക്കൽ
ഞങ്ങൾ അല്പം വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലത്തു കൂടെ നടക്കുകയായിരുന്നു. ഒരു പ്രത്യേക
സ്ഥലത്ത് എത്തിയപ്പോൾ ചെളിയുണ്ടായിരുന്നതിനാൽ ഞങ്ങൾക്ക് അത് ചാടി
കടക്കണമായിരുന്നു. എന്റെ അഞ്ച് വയസ്സുള്ള മകൻ ചാടി എങ്കിലും ചെളിയിൽ
വീഴുകയുണ്ടായി. മകനെ എഴുന്നേൽക്കാൻ സഹായിച്ച്, ചെളി വൃത്തിയാക്കിയ ശേഷം ഞങ്ങൾ
വീണ്ടും നടപ്പ് തുടർന്നു. എന്നാലും, ഞങ്ങൾ വീട്ടിൽ എത്തി മകന്റെ വസ്ത്രം മാറ്റുന്ന
സമയം വരെ അവൻ അസ്വസ്ഥനായിരുന്നു.
കുണ്ടിലും
ചെളിയിലും കഴിയാൻ ആരും താല്പര്യപ്പെടാറില്ല. ദു:ഖ നിമിഷങ്ങളെ സന്തോഷകരമാക്കാനും
നമുക്കാവില്ല. ഒരു മല അടുത്തു വരുന്നു എന്നാണ് ഒരു താഴ്വര വിളിച്ചു പറയുന്നത്.
ദൈവത്തിനായി
ക്ഷമയോടെ കാത്തിരിക്കാനുള്ള ഒരു സമയമായാണ് ദാവീദ് ഇതിനെക്കുറിച്ച് പറയുന്നത് (സങ്കീ
40:1). അതിന്റെ ഫലമായി ദാവീദിനെ ഒരു പാറമേൽ നിർത്തുകയുണ്ടായി (വാക്യം 2). ദൈവമാണ്
നമ്മുടെ പാറ (സങ്കീ 18:2), ഈ പാറയെ
ഒരിക്കലും ഒരു ശക്തിക്കും കുലുക്കാൻ സാധ്യമല്ല.
ചെളിയിലായിരിക്കുമ്പോൾ നിങ്ങൾ ഉറപ്പുള്ള നിലത്തെ തീർച്ചയായും പുകഴ്ത്തും.
പ്രാർത്ഥന:
കർത്താവേ, ജീവിതത്തിലെ താഴ്വരകളിൽക്കൂടി കടക്കുമ്പോൾ
അടിയങ്ങളുടെ കരത്തെ പിടിച്ചു കൊള്ളേണമേ. ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment