ഒരു പുതിയ ഗാനം
യഹോവ
എന്റെ വായിൽ പുതിയോരു പാട്ടു തന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ
ആശ്രയിക്കും (സങ്കീ 40:4).
അറിയാവുന്ന മറ്റ് ഗാനങ്ങളുടെ ഈണത്തിൽ ഗാനങ്ങൾ ഉണ്ടാക്കി
ഉറക്കെ പാടിക്കൊണ്ട് എന്റെ ആറു വയസ്സുള്ള മകൻ ചുറ്റും നടക്കാറുണ്ട്. ബൈബിളിൽ
നിന്നും പഠിച്ച ചില പാഠങ്ങൾ കാരണം അവൻ ഉണ്ടാക്കുന്ന ഗാനത്തിലെ ചില വാക്കുകൾ അർത്ഥമേറിയതുമാണ്.
ദാവീദ് പല സങ്കീർത്തനങ്ങൾ എഴുതി; താൻ അവ ഓരോന്നും ആദ്യമായി പാടിയപ്പോൾ
പുതിയതായിരുന്നു. ദാവീദ് വാദ്യോപകരണങ്ങൾ ഉണ്ടാക്കി (1 ദിന 23:5) ഉപയോഗിക്കുകയും
ചെയ്തു (1 ശമു 16:18). സങ്കീ 40:3 ഒരു പക്ഷേ താൻ എഴുതിയ പുതിയ ഗാനമായിരിക്കാം: യഹോവ എന്റെ വായിൽ പുതിയോരു
പാട്ടു തന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും
അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.
അശ്രദ്ധമായിരിക്കുമ്പോഴും പഴയ ഗാനങ്ങൾ
ആലപിക്കുവാൻ സാധിക്കും, എന്നാൽ പുതിയ ഗാനങ്ങൾ ഒരു പക്ഷേ അർത്ഥവത്തായി തോന്നിയേക്കാം!
പ്രാർത്ഥന:
കർത്താവേ, പുതിയ
ഗാനങ്ങളോടു കൂടെയും ആവോളം അങ്ങയെ പുകഴ്ത്തുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment