വ്യാജ ദൈവങ്ങൾ
യഹോവയെ
തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും
ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ (സങ്കീ 40:4).
ഡി.
എൽ. മൂഡി ഒരിക്കൽ പറഞ്ഞു, വ്യാജ ദൈവങ്ങളെ
കണ്ടെത്തുന്നതിനായി അന്യ നാടുകളിൽ പോകേണ്ട ആവശ്യമില്ല... നിങ്ങൾ ഏറ്റവും അധികമായി
എന്തിനെ കരുതുന്നുവോ അത് നിങ്ങളുടെ ദൈവമായി മാറുന്നു. ദൈവത്തെക്കാൾ ഉപരിയായി നിങ്ങൾ
കരുതുന്നതെല്ലാം നിങ്ങളുടെ ആരാധനാപാത്രമായി മാറുന്നു. “നിങ്ങൾ വ്യാജ
ദൈവങ്ങളെ ആരാധിക്കാറുണ്ടോ?” എന്ന ചോദ്യത്തിന് ഒരു പക്ഷേ നാം എല്ലാവരും ‘ഇല്ല’ എന്നായിരിക്കാം ഉത്തരം
കൊടുക്കുന്നത്. ദൈവത്തിന് കൊടുക്കേണ്ടതായ സമയം നമ്മിൽ നിന്നും കവർന്നെടുക്കുന്ന
എന്തെങ്കിലും ഉണ്ടോ? അത്തരത്തിലുള്ള
വസ്തുക്കളെ ‘വ്യാജ ദൈവങ്ങളായി’ കണാക്കാക്കേണ്ടി
വരും.
യഹോവയെ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ എന്നാണ് മുകളിൽ കൊടുത്തിരിക്കുന്ന
വാക്യത്തിൽ ദാവീദ് പറയുന്നത്. ഒരു കൈക്കുഞ്ഞ് സദാ തന്റെ മാതാവിനെ
കാത്തിരിക്കുന്നതു പോലെ നാമും ദൈവത്തിനായി കാംക്ഷിക്കാറുണ്ടോ?
മിക്കപ്പോഴും അശ്രദ്ധയായി നാം വ്യാജ ദൈവങ്ങളെ
ഉണ്ടാക്കി യഥാർത്ഥ ദൈവത്തെ മുറിപ്പെടുത്താറുണ്ട്!
പ്രാർത്ഥന:
കർത്താവേ, അടിയന്റെ ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും,
ബുദ്ധിമുട്ടിന്റെ വേളകളിലും അങ്ങയിലേക്ക് തിരിയുവാൻ അടിയനെ പഠിപ്പിക്കേണമേ.
ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment