വളരെയധികം അത്ഭുതങ്ങൾ!
എന്റെ ദൈവമായ യഹോവേ, അങ്ങ് ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള അങ്ങയുടെ വിചാരങ്ങളും വളരെയാകുന്നു; അങ്ങയോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു (സങ്കീ 40:5).
പ്രയാസത്തിൽ
ആയിരിക്കുമ്പോൾ ഏതെങ്കിലും കാര്യത്തിനായി ദൈവത്തെ പുകഴ്ത്തുവാൻ നമുക്ക്
സാധിക്കുമോ? വാസ്തവം പറഞ്ഞാൽ, ദൈവം എനിക്കായി ‘വളരെയധികം’
അത്ഭുതങ്ങൾ ചെയ്തിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ഒരു സമയം ഇതു വരെ എനിക്ക്
ജീവിതത്തിൽ ഉണ്ടായിട്ടില്ല! ദൈവം ചെയ്തിരിക്കുന്ന നന്മകൾ ഞാൻ മന:പൂർവ്വം
ഓർക്കാത്തതു കൊണ്ടും, അവ എഴുതി വയ്ക്കാത്തതു കൊണ്ടും മാത്രമാണ്
അപ്രകാരമെന്ന് ഞാൻ തിരിച്ചറിയുന്നു. ദൈവമേ അങ്ങ് ചെയ്ത അത്ഭുതപ്രവർത്തികൾ വർണ്ണിക്കുവാൻ
വളരെയധികമാകുന്നു, എന്നാണ് ദാവീദ് പറയുന്നത് (സങ്കീ 40:5).
സംഘടനാ തലത്തിൽ, ഞങ്ങളും
വളരെ ബുദ്ധിമുട്ടിലൂടെയാണ് നീങ്ങുന്നത്. നമുക്ക് വ്യക്തിപരമായും, കൂട്ടത്തോടെയും മന:പൂർവ്വമായി ദൈവം നമുക്കായി ചെയ്തിരിക്കുന്ന അത്ഭുതങ്ങളെ
തിരിച്ചറിയാൻ സാധിക്കുമോ?
ദൈവം
ചെയ്തിരിക്കുന്ന അത്ഭുതങ്ങളെ നിങ്ങൾ മന:പൂർവ്വമായി തിരിച്ചറിയാത്തിടത്തോളം, നിങ്ങൾക്ക് ദൈവത്തിന്റെ
അത്ഭുതങ്ങളെ ഒരിക്കലും തിരിച്ചറിയാൻ സാധിക്കുകയില്ല!
പ്രാർത്ഥന:
കർത്താവേ, അങ്ങ് അടിയന് വേണ്ടി
ചെയ്തിരിക്കുന്ന അത്ഭുതങ്ങളെ മിക്കപ്പോഴും അവഗണിക്കുന്നത് കൊണ്ട് അടിയനോട്
ക്ഷമിക്കേണമേ. അങ്ങയുടെ അത്ഭുതങ്ങളെ ഓരോന്നായി പേരു പറഞ്ഞ് എണ്ണുവാൻ അടിയനെ
സഹായിക്കേണമേ. ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment