എന്താണ് നിങ്ങളുടെ വഴിപാട്?
ഹനനയാഗവും ഭോജനയാഗവും അങ്ങ് ഇച്ഛിച്ചില്ല; അവിടുന്ന് ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും അങ്ങ് ചോദിച്ചില്ല (സങ്കീ 40:6).
ഒരു യാചകൻ എന്റെ പക്കൽ
നിന്നും പൈസ ലഭിക്കാനായി വളരെ നേരം നിൽക്കുകയാണെങ്കിൽ മനസ്സില്ലാ മനസ്സോടെ ആ
യാചകനെ ഒഴിവാക്കാനായി ഞാൻ ഒരു നാണയം കൊടുക്കും. നമ്മുടെ വഴിപാടുകൾക്കായി ദൈവം
യാചിക്കാറുണ്ടോ? നമ്മുടെ വഴിപാടുകളും സ്വമേധയാ ദാനങ്ങളും വാസ്തവത്തിൽ ദൈവത്തിന്
ആവശ്യമുണ്ടോ? അവയൊന്നും ദൈവത്തിന് ആവശ്യമില്ല എന്നത്രേ സങ്കീ
40:6 പറയുന്നത്. പിന്നെ നമുക്ക് ദൈവത്തിന് എന്താണ് അർപ്പിക്കുവാൻ സാധിക്കുന്നത്?
ദശാംശമോ? വഴിപാടുകളോ? അതെ,
കൊടുക്കുന്ന കാര്യത്തിൽ നമുക്ക് വിശ്വസ്തരായിരിക്കാം. പക്ഷേ,
നാം ഈ ചെയ്യുന്നതെല്ലാം ഹൃദയപൂർവ്വമാണോ അതോ നിർബന്ധത്താലാണോ?
നമുക്ക് സകലവും പൂർണ്ണമായി
ഉണ്ടാകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്: ദേഹം, ദേഹി,
ആത്മാവ്. നാം ദൈവത്തെ സ്നേഹിക്കുന്നു എങ്കിൽ നമ്മുടെ ജീവനെ
ദൈവത്തിനായി കൊടുക്കാം (യോഹ 15:13); നമ്മെത്തന്നെ ജീവനുള്ള
യാഗങ്ങളായി അർപ്പിക്കാം (റോമ 12:1).
ദൈവത്തിന്
പണം കൊടുക്കുന്നത് ഒരു വഴിപാടു തന്നെയാണ്;
എന്നാൽ ജീവനുള്ള യാഗങ്ങളാണ് ഏറെ അഭികാമ്യം!
പ്രാർത്ഥന:
കർത്താവേ, ഞാൻ ആഗ്രഹിക്കുന്നതല്ല,
മറിച്ച് അങ്ങ് താല്പര്യപ്പെടുന്നത് അങ്ങേക്കു നൽകുവാൻ അടിയനെ
സഹായിക്കേണമേ. ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment