ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽ പ്രിയമാണോ?
എന്റെ ദൈവമേ, അവിടുത്തെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു; അങ്ങയുടെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു (സങ്കീ 40:8).
ആഴ്ചാവസാനങ്ങളിൽ, ഞങ്ങൾ
കുടുംബമായി വൃക്ഷങ്ങളും, പക്ഷികളുമൊക്കെയുള്ള ഇടത്ത് നടക്കാൻ
പോകാറുണ്ട്. അത്തരത്തിലുള്ള സൃഷ്ടികളെ കാണാൻ ഞങ്ങൾക്ക് വളരെ താല്പര്യമാണ്. എന്താണ്
നിങ്ങൾ ഏറ്റവും കൂടുതൽ പ്രിയപ്പെടുന്നത്? എന്തിലാണ് നിങ്ങൾ
സന്തോഷം കണ്ടെത്താറുള്ളത്?
ദൈവത്തിന്റെ ഇഷ്ടം ചെയ്യുവാൻ
താൻ പ്രിയപ്പെടുന്നു എന്നാണ് ദാവീദ് സങ്കീ 40:8ൽ പറയുന്നത്. ദൈവത്തിന്റെ
ന്യായപ്രമാണം തന്റെ ഉള്ളിൽ എഴുതിയിരിക്കുന്നു എന്ന് അംഗീകരിക്കുകയാണ് ദാവീദ് ഈ
വാക്യത്തിന്റെ രണ്ടാം ഭാഗത്തിൽ. നമുക്കായുള്ള ദൈവഹിതം തന്റെ വചനത്തിലൂടെ വെളിപ്പെടുന്നതു
കൊണ്ടാണിത്. യഹോവയുടെ ന്യായപ്രമാണത്തിൽ
സന്തോഷിച്ചു അവിടുത്തെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ (സങ്കീ 1:2). ദൈവത്തിന്റെ ഇഷ്ടം
ചെയ്യുന്നത് നിങ്ങൾക്ക് സന്തോഷം തരാറുണ്ടോ?
ദൈവത്തെ സ്നേഹിക്കുന്ന വ്യക്തി
തീർച്ചയായും ദൈവത്തിന്റെ ഹിതം
ചെയ്യാൻ പ്രിയപ്പെടും!
പ്രാർത്ഥന:
കർത്താവേ, അങ്ങയുടെ ഹിതം ചെയ്യുന്നതിൽ കൂടുതൽ പ്രിയപ്പെടുവാനായി അടിയനെ തുടർച്ചയായി മാറ്റിയെടുക്കേണമേ.
ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment