കോവിഡ്-19- നെ ഭയപ്പെടുന്നോ?
അതുകൊണ്ടു ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും, അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല (സങ്കീ 46:2-3).
ഈ മഹാമാരിയുടെ സമയത്ത്
പ്രധാന ഭയം എന്ന് പറയുന്നത് വയറസ്സ് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ചിന്തഭാവിയെക്കുറിച്ചും
അസുഖം വന്നതിന് ശേഷമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചുമാണ്. ഇത് ബാധിക്കാൻ പോകുന്ന
മേഖലകളാണ്: നാം പോകുന്ന ഇടങ്ങൾ, നാം സ്പർശിക്കുന്ന സാധനങ്ങൾ, നമ്മുടെ പ്രവർത്തന രീതി, സംസ്സാരം, നാം എന്ത് സാധങ്ങളാണ് വാങ്ങുന്നത്, നാം ആരോടെല്ലാമാണ്
ഇടപെടുന്നത്, അങ്ങനെ എന്തെല്ലാം!
നമുക്ക് മറ്റൊന്നിലും
ശരണപ്പെടാതെയും, ഭയപ്പെടാതെയുമിരിക്കാം (സങ്കീ 46:1); നമ്മെത്തന്നെ
അത്യുന്നതന്റെ പരിശുദ്ധ വാസസ്ഥലമാക്കാം (വാക്യം 4); നമ്മുടെ
പട്ടണത്തിൽ വസിപ്പാൻ അദവത്തെ അനുവദിക്കാം, പട്ടണം
നശിക്കപ്പെടുകയില്ല മറിച്ച് ദൈവം അതിനെ സംരക്ഷിക്കും (വാക്യം 6).
ദൈവത്തോടുള്ള
ഭയത്തിൽ വളരുന്നതാണ് മറ്റെന്തിനോടുമുള്ള ഭയത്തെ
ഇല്ലാതാക്കാനുള്ള ഉത്തമ മാർഗ്ഗം!
പ്രാർത്ഥന:
കർത്താവേ, ഈ ഭൂമിയിൽ മറ്റൊന്നിനെയുമല്ല മറിച്ച് അങ്ങയെ
മാത്രം ഭയപ്പെടുവാനും, ക്കൂടാതെ അടിയനോടൊപ്പമുള്ള അങ്ങയുടെ സംരക്ഷണ
കരം കാണുവാനും അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment