ആരാണ് നമ്മോടൊപ്പമുള്ളത്?

B.A. Manakala


സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു (സങ്കീ 46:2-3).

ഒരു വലിയ ജനക്കൂട്ടത്തോട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി സംസ്സാരിച്ചു കൊണ്ടിരിക്കുമ്പോൾ, ആരാണ് നിങ്ങളോടൊപ്പമുള്ളത്? എന്ന ഒരു ചോദ്യം ഉയർന്നാൽ ജനക്കൂട്ടത്തിന് വളരെ നിസ്സാരമായി തന്നെ ഉത്തരം നൽകുവാൻ സാധിക്കും. എന്നാൽ ഈ ലോകത്തിൽ താമാസിക്കുന്ന നമ്മോട് ഈ ചോദ്യം ചോദിച്ചാൽ എന്തായിരിക്കും നമ്മുടെ ഉത്തരം?

എന്നാൽ എന്താണ് നിങ്ങളോടൊപ്പം ഉള്ളത്? എന്നാണ് ചോദ്യമെങ്കിൽ കൊറോണാ വൈറസ് എന്നായിരിക്കും ഈ ലോകം അതിന് ഉത്തരം നൽകുന്നത്.

സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു (സങ്കീ 46:7). നമുക്ക് ചുറ്റുപാടുമുള്ള കാര്യങ്ങളെ കാണുന്നതിൽ ഈ ചിന്തക്ക് ഒരു വലിയ വ്യത്യാസം വരുത്തുവാൻ സാധിക്കും.

എന്താണ് നമ്മോടൊപ്പമുള്ളത് എന്നതിലും കൂടുതൽ പ്രാധാന്യമേറിയതാണ് ആരാണ് നമ്മോടൊപ്പമുള്ളത് എന്നത്!

പ്രാർത്ഥന:
കർത്താവേ
, എന്നിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനാണ് (1 യോഹ 4:4‌) എന്ന് മനസ്സിലാക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?