അതിശയകരമായ പ്രവൃത്തികൾ!

B.A. Manakala


വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു! (സങ്കീ 46:8).

ആദിയിൽ, ഓരോ സൃഷ്ടിക്കും ശേഷം, താൻ സൃഷ്ടിച്ചതെല്ലാം  നല്ലതെന്ന് ദൈവം സാക്ഷ്യപ്പെടുത്തി. ഇന്നും ദൈവം ചെയ്യുന്നതെന്തും അതിശയകരവും മനോഹരവുമത്രേ. എന്നാൽ, അതിൽ വിനാശവും ഉൾപ്പെട്ടിരിക്കുന്നു! ദൈവം നീതിമാനാകയാൽ തനിക്ക് അനീതിയെ അംഗീകരിക്കുവാൻ സാധിക്കുകയില്ല . ദൈവം വെറുക്കുന്ന ഏഴ് കാര്യങ്ങളുടെ ഒരു പട്ടിക സദൃ 6:16-19 വരെ കൊടുത്തിട്ടുണ്ട്.

മനുഷ്യ ജാതിയുടെ അധാർമ്മികത പെരുകിയപ്പോൾ, ഒരിക്കൽ ദൈവം സകല ഭൂമണ്ഡലത്തെയും, മാനവജാതിയെയും, പക്ഷി മൃഗാദികളെയും ഒരിക്കൽ ശശിപ്പിക്കയുണ്ടായി (ഉൽ 6). ഭൂതലത്തിൽ ഐക്യം സ്ഥാപിക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്.

നാം തുടർച്ചയായി അപസ്വരമായത് സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു; ദൈവമോ ഐക്യമായതും!

പ്രാർത്ഥന:
കർത്താവേ
, അപസ്വരം ഉണ്ടാക്കുവനല്ല, മറിച്ച്  ലോകത്തിൽ ഐക്യം സൃഷ്ടിക്കുന്നതിൽ അങ്ങയോടൊപ്പം ചേരുവാൻ അടിയങ്ങളേയും സഹായിക്കേണമേ. ആമേൻ (1യോഹ 4:4)

 

 

 (Translated from English to Malayalam by R. J. Nagpur)

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?