ശാന്തമായിരിപ്പിൻ

B.A. Manakala


മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും (സങ്കീ 46:10).

നിങ്ങൾ എപ്പോഴാണ് മൗനമായും, ശാന്തമായും, നിശ്ചലമായും ഇരിക്കുന്നത്? ഞാൻ ഉറങ്ങുമ്പോൾ വളരെ ശാന്തനാണെന്ന് കേട്ടിട്ടുണ്ട്. ഒരിക്കൽ ഞാൻ മരണപ്പെടുമ്പോൾ ഞാൻ പൂർണ്ണമായും ശാന്തനാകും എന്നും എനിക്കറിയാം!

ദൈവമാരെന്ന് അറിയുന്നതിനായി നമ്മുടെ ശരീരത്തെയും, ദേഹത്തെയും, ആത്മാവിനെയും ശാന്തമാക്കുവാൻ നാം ശീലിക്കേണ്ടതുണ്ട്. നാം നമ്മുടെ ജീവിതം മുഴുവനും വെറുതെയിരുന്ന് നോക്കിയാൽ ദൈവം എപ്പോഴും പ്രവർത്തന നിരതനായി എല്ലാ സംഭവങ്ങളിലൂടെയും തനിക്ക് മഹത്വം കൊണ്ടു വരുന്നത് കാണുവാൻ സാധിക്കും.

ഓരോ ദിവസവും അല്പനേരം ശാന്തമായിരുന്ന് ദൈവത്തിൽ നിന്നും കേൾപ്പാൻ പഠിക്കാം.

വാസ്തവത്തിൽ ദൈവമാരെന്ന് നിങ്ങൾക്കറിയണമെങ്കിൽ, ശാന്തമായിരിപ്പിൻ!

പ്രാർത്ഥന:
കർത്താവേ
, അല്പസമയം നീക്കിവച്ച് ശാന്തമായിരുന്ന് അങ്ങ് പ്രവർത്തിക്കുന്നത് കാണുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 

 

(Translated from English to Malayalam by R. J. Nagpur)


Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?