കൈകൊട്ടി ആർക്കുവിൻ!
സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. (സങ്കീ 47:1).
എന്റെ ചെറുപ്പകാലത്ത്, ഞാൻ വളരെ ആകാംക്ഷാഭരിതനായി
കഴിഞ്ഞാൽ, എന്റെ അടുത്തിരിക്കുന്ന വ്യക്തിയെ ഞാൻ നല്ല
ആയത്തിൽ ഇടിക്കുമായിരുന്നു! ഇടി കിട്ടുന്ന വ്യക്തി പലപ്പോഴും ദേഷ്യപ്പെടുകയും
ചെയ്തിട്ടുണ്ട്.
കൂടുതൽ കൈകൊട്ടും ആർപ്പും
ദൈവം ഇഷ്ടപ്പെടുന്നുണ്ടോ? വാസ്തവത്തിൽ, അത്
ദൈവം ഇഷ്ടപ്പെടുന്നു എന്നുള്ളതല്ല, മറിച്ച് അത് ദൈവത്തോടുള്ള
നിങ്ങളുടെ സന്തോഷത്തെ പ്രദർശിപ്പിക്കുന്നതാണ്.
അത്യുന്നതനായ നമ്മുടെ ദൈവം ഭയങ്കരൻ
തന്നെ (സങ്കീ 47:2)! ഈ വാസ്തവത്തെ ഗ്രഹിച്ചു കൊണ്ട്, ദൈവ മുമ്പാകെ നിങ്ങൾ
നിങ്ങളെത്തന്നെ എപ്രകാരം പ്രകടിപ്പിക്കും? തുള്ളിച്ചാടുമോ? കരയുമോ? പാട്ട് പാടുമോ? സ്തുതിക്കുമോ?
അത്യധികം സന്തോഷമുണ്ടാകുമ്പോൾ ദൈവത്തിന് ഒരു ഇടി കൊടുക്കാൻ ഇച്ഛയുണ്ടാകുമോ,
അങ്ങനെ തന്നെ ചെയ്തോളു. ദൈവം അതിൽ സന്തോഷിക്കുക മാത്രമേ
ചെയ്യുകയുള്ളു.
ഭയങ്കരനായ
ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വാഭാവിക പ്രകടങ്ങൾ ആരാധനയുടെ ഭാഗമത്രേ!
പ്രാർത്ഥന:
കർത്താവേ, അടിയൻ ആരാധിക്കുമ്പോൾ അടിയനെത്തന്നെ
സ്വാഭാവികമായി അങ്ങയുടെ മുമ്പാകെ പ്രകടിപ്പിക്കുവാൻ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment