ദൈവമത്രേ കാരണം
അവിടുന്ന് ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽക്കീഴിലും ആക്കുന്നു (സങ്കീ 47:3).
അടുത്തയിടെ ഞങ്ങൾ കുടുംബമായി
ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ, എന്റെ മോൾ എന്നോട് പറഞ്ഞു,“ഈ മെഴുക്ക്പുരട്ടിക്ക്
ഇത്രയും രുചി എന്താണെന്നറിയാമോ? ഞാൻ അത് കണ്ടിച്ച് കൊടുത്തത് കൊണ്ടാണ്!”
എന്റെ മിടുക്ക് കൊണ്ട്
എനിക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കുവാനുള്ള പ്രവണത പലപ്പോഴും എനിക്കുണ്ടാകാറുണ്ട്.
നെബുഖദ്നേസർ രാജാവും ഒരിക്കൽ അപ്രകാരം ചിന്തിച്ചിരുന്നു (ദാനി 4:30). ഈ
ചിന്താഗതിയെ പരിലാളിക്കുന്നത് വളരെ അപകടകരമാണ്. എന്റെ മകൾ പച്ചക്കറികൾ അരിഞ്ഞ്
സഹായിക്കുന്നതിന് ഞൻ അഭിനന്ദിക്കാറുണ്ട്; സമാനമായി എന്റെ പ്രയത്നങ്ങളെ
ദൈവവും അഭിനന്ദിക്കാറുണ്ട്. ഒരാൾ നടുന്നു; മറ്റൊരാൾ
വെള്ളമൊഴിക്കുന്നു; ദൈവമോ വളരുമറാക്കുന്നു (1 കൊരി 3:7). എല്ലാറ്റിനും
കാരണക്കാരനായി ദൈവമാണ് പിന്നിൽ.
നിങ്ങളുടെ
എല്ലാ വിജങ്ങളുടെയും മുഖ്യ സൂത്രധാരൻ ദൈവമാണ്!
പ്രാർത്ഥന:
കർത്താവേ, അടിയനിലുള്ള ഇച്ഛകൾക്കും പ്രവർത്തനങ്ങൾക്കും
പിന്നിൽ അങ്ങാണെന്ന് നന്നായി മനസ്സിലാക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ (ഫിലി 2:13)
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment