ആരുടെ വകയാണ് രാജാക്കന്മാർ?
വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു (സങ്കീ 47:9).
ഭൂമിയിലെ രാജാക്കന്മാർ
ദൈവത്തിന്റെ വകയാണ് (സങ്കീ 47:9). ഇപ്പോഴുള്ള അധികാരികളെ ദൈവമാണ്
ആക്കിയിരിക്കുന്നത് (റോമ 13:1). യഹോവ രാജാക്കന്മാരെ നീക്കുകയും
രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു (ദാനി 2:21). അവർ ദൈവത്തിന്റെ സേവകരത്രേ (1 പത്രോ 2:13). നമുക്ക് അവർക്ക്
വേണ്ടി പ്രാർത്ഥിക്കേണ്ടതുണ്ട് (1 തിമോ 2:2).
എന്നാൽ “... അത്യുന്നതനായവൻ
മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും
മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കയും ചെയ്യുന്നു” (ദാനി 4:17).
നിങ്ങളും, നിങ്ങളുടെ അധികാരവും, മറ്റുള്ളവരുടെ
അധികാരവും എല്ലാം ഒരാളുടെ
അധികാരത്തിൻ കീഴിലാണ്!
പ്രാർത്ഥന:
അങ്ങ് ആക്കി വച്ചിരിക്കുന്ന മനുഷ്യ അധികാരികൾക്കായി സ്തോത്രം, തിരുവചനാടിസ്ഥാനത്തിൽ
അവർക്ക് കീഴ്പ്പെട്ടിരിപ്പാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment