ആരാണ് നിങ്ങളുടെ പരിരക്ഷകൻ?
അതിന്റെ (യെരുശലേമിന്റെ) അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു (സങ്കീ 47:1).
എന്റെ ആറ് വയസ്സുള്ള മകന്
തന്റെ മാതാവിനേക്കാളും, സഹോദരിയേക്കാളും ഞാൻ അവനെ പരിരക്ഷിക്കുകയും
സൂക്ഷിക്കുകയും ചെയ്യണം എന്നാണ് അവന്റെ ആഗ്രഹം. അതിന്റെ കാരണം നിങ്ങൾക്ക്
ഊഹിക്കാവുന്നതേയുള്ളു. ആരെയാണ് നിങ്ങൾ സാധാരണയായി പരിരക്ഷിക്കാൻ ആഗ്രഹിക്കാറുള്ളത്?
തന്റെ ശത്രുക്കളുടെ കൈയ്യിൽ
നിന്നും വിടുവിക്കപ്പെട്ടപ്പോൾ ദാവീദ് ഇപ്രകാരം പാടി: “യഹോവ എന്റെ ശൈലവും എൻ കോട്ടയും
എന്റെ രക്ഷകനും ആകുന്നു. എന്റെ പാറയായ ദൈവം; യഹോവയിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും
എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, അങ്ങ് എന്നെ സാഹസത്തിൽ നിന്നു രക്ഷിക്കുന്നു” (2 ശമു 22:2-3).
ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? (റോമ 8:31).
ഏറ്റവും
ശക്തനായ ‘പരിപാലകനാണ്’ നമ്മോടൊപ്പമുള്ളത്!
പ്രാർത്ഥന:
കർത്താവേ, അങ്ങ് അടിയന്റെ പരിപാലകനായി സദാ കൂടെയുണ്ടാകേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment