ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹത്തെ മനനം ചെയ്യുക
ദൈവമേ, അങ്ങയുടെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ അവിടുത്തെ ദയയെക്കുറിച്ചു ചിന്തിക്കുന്നു (സങ്കീ 48:9).
എങ്ങനെയാണ് നിങ്ങൾ
ആരാധിക്കുന്നത്? ശാന്തമായി? പാട്ടു പാടി? ഉച്ഛത്തിൽ? ദൈവത്തിന്റെ മാറ്റമില്ലാത്ത
ദയയെക്കുറിച്ച് മനനം ചെയ്യുന്നത് തന്നെ ഒരു വലിയ ആരാധനയാണ് (സങ്കീ 48:9). ‘ദൈവത്തിന്റെ
ദയ എന്നേക്കുമുള്ളത്’ എന്ന് തിരുവചനം നൂറിൽ പരം പ്രാവശ്യം
ആവർത്തിച്ചിരിക്കുന്നു (ഉദാ. സങ്കീ 136).
‘ദൈവത്തിന്റെ
ദയ എന്നേക്കുമുള്ളത്’ എന്ന് നാം സത്യസന്ധമായി മനനം ചെയ്യുമ്പോൾ, വാസ്തവമായും
നാം വിനയമുള്ളവരായിത്തീരും. അത് തന്നെ
ആരാധനയുടെ ഒരു ഭാഗമായി മാറുകയും ചെയ്യും.
നിങ്ങളുടെ ജീവിതത്തിൽ ദൈവം
തന്റെ മറ്റമില്ലാത്ത സ്നേഹം പ്രകടിപ്പിച്ച വിധങ്ങളെ പറ്റി ഓർക്കുവാൻ ഒരു നിമിഷം മാറ്റി
വയ്ക്കാമോ?
പരാജിതമായ
സ്നേഹത്തിന്റെ അനുഭവങ്ങൾ മനുഷ്യരാൽ മാത്രമേ സംഭവിക്കൂ,
ഒരിക്കലും ദൈവത്താൽ അപ്രകാരം സംഭവിക്കില്ല!
പ്രാർത്ഥന:
കർത്താവേ, എത്രയും സാധിക്കുമോ അത്രയും
അങ്ങയുടെ സ്നേഹത്തെ ധ്യാനിക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment