ജീവപര്യന്തം വഴികാട്ടും
ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവിടുന്ന് നമ്മെ ജീവപര്യന്തം വഴി നടത്തും (സങ്കീ 48:14).
എന്റെ ഗവേഷണ പഠനം
പൂർത്തീകരിക്കുന്നതു വരെ എനിക്കൊരു ഗവേഷണ സൂപർവൈസർ ഉണ്ടായിരുന്നു. ഞാൻ എന്റെ
ഗവേഷണം അവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ചുമതലയും തീർന്നു. മാനുഷിക രീതിയിൽ
നോക്കിയാൽ ഒരാൾക്ക് അങ്ങേയറ്റം നമ്മെ നമ്മുടെ മരണം വരെ മാത്രമേ മാർഗ്ഗദർശനം
ചെയ്യാൻ സാധിക്കൂ.
നാം മരിക്കുന്നിടം വരെ നമ്മെ വഴി
നടത്തുന്ന ഒരു ദൈവത്തെക്കുറിച്ചാണ് ഈ വാക്യത്തിൽ നാം കാണുന്നത്; എന്നാൽ ആ ദൈവം എന്നുമെന്നേക്കും
നമ്മുക്ക് ദൈവം തന്നെയായിരിക്കും (സങ്കീ 48:14). നമ്മുടെ പിതാക്കന്മാരെ വഴി
നടത്തിയ ദൈവവും, നമ്മെ വഴി നടത്തുന്ന ദൈവവും, ഇനിയും വരാൻ പോകുന്ന സകല തലമുറക്കും താൻ തന്നെ ദൈവമായിരിക്കും!
എന്റെ മരണം വരെ ദൈവം എനിക്ക് വഴികാട്ടിയാണ്; എന്നുമെന്നേക്കും എന്റെ
ദൈവവും!
പ്രാർത്ഥന:
പ്രിയ കർത്താവേ, അടിയനു വേണ്ടിയുള്ള അങ്ങയുടെ പദ്ധതികളും കരുതലും
അല്പമെങ്കിലും മനസ്സിലാക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment