ധനികരും ദരിദ്രരും
സാമാന്യജനവും ശ്രേഷ്ഠജനവും, ധനവാന്മാരും ദരിദ്രന്മാരും തന്നേ (സങ്കീ 49:2).
നിങ്ങളുടെ ചിന്താഗതിക്കനുസരിച്ച്
‘ധനികരും,’ ‘ദരിദ്രരും’ ഈ
രണ്ട് വാക്കുകളുടെയും അർത്ഥം എന്താണ്? ദൈവത്തിന് ഈ വാക്കുകളുടെ
അർത്ഥം എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കിക്കേ.
നമ്മുടെ
ചിന്താഗതിക്കനുസരിച്ച് ധനികരുടെ കൈവശം ധാരാളം പണമുണ്ട്, ദരിദ്രരുടെ
പക്കലോ പണം തീരെക്കുറവോ അല്ലെങ്കിൽ ഒട്ടും തന്നെ കാണുകയില്ല. എന്നാൽ കഷ്ടതയുടെ
സമയത്ത് ദൈവമാണ് ധനികരെയും ദരിദ്രരെയും സൃഷ്ടിച്ചതെന്ന് മനസ്സിലാക്കി ഈ രണ്ട്
കൂട്ടർക്കും ദൈവത്തിങ്കലേക്ക് തിരിയേണ്ടതുണ്ട്
(സദൃ 22:2). എന്താണ് വാസ്തവമായി ധനികരായിരിക്കുക എന്നുള്ളത് ഈ രണ്ട് കൂട്ടരും
മനസ്സിലാക്കണം എന്നുള്ളതാണ് പരമപ്രധാനം (കൊലോ 1:27).
എന്താണ്
ധനികരായിരിക്കുക്ക എന്നത് ഈ രണ്ട് കൂട്ടരും മനസ്സിലാക്കുമ്പോൾ, വാസ്തവത്തിൽ ധനികർ ധനികരും,
ദരിദ്രർ ദരിദ്രരും ആയിരിക്കുകയില്ല!
പ്രാർത്ഥന:
കർത്താവേ, ഞാനെന്തായിരിക്കുന്നുവോ അതിനും, എനിക്കെന്തുണ്ടോ അതിനും നന്ദിയുള്ളവനായിരിക്കുവാൻ അടിയനെ പഠിപ്പിക്കേണമേ.
ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment