നിങ്ങളുടെ വാക്കുകൾ ജ്ഞാനം നിറഞ്ഞതാണോ?

B.A. Manakala


എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും (സങ്കീ 49:3).

വീട്ടിലിരുപ്പിൻ! സുരക്ഷിതമായിരിപ്പിൻ! ഈ മഹാമാരിയുടെ സമയത്ത് അനേകരെ രക്ഷിച്ച ജ്ഞാനമേറിയ ഒരു മുദ്രാ വാക്യമാണിത്.

ജ്ഞാനത്തിന്റെ എന്ത് വാക്കുകളാണ് നിങ്ങളുടെ വായിൽ നിന്നും പുറത്തു വരാറുള്ളത്? എപ്രകാരമാണ് മറ്റുള്ളവർക്ക് നല്ല രീതിയിൽ തീരുമാനമെടുക്കാൻ നിങ്ങളുടെ ജ്ഞാനം സഹായിക്കുന്നത്?

മിണ്ടാതിരുന്നാൽ ഭോഷനെ പോലും ജ്ഞാനിയായി എണ്ണും (സദൃ 17:28). ദൈവമാണ് ജ്ഞാനത്തിന്റെ ഉറവിടം (ഇയ്യോ 12:13). ഒരുവന് ജ്ഞാനം കുറവാണെങ്കിൽ ദൈവത്തോടു യാചിക്കട്ടെ (യാക്കോ 1:5).

ജ്ഞാനമുള്ളപ്പോൾ മാത്രം സംസ്സാരിക്കുക; അർത്ഥശൂന്യമായ വാക്കുകളെക്കാളും മൗനമാണ് നല്ലത്!

പ്രാർത്ഥന:
കർത്താവേ
, എപ്പോഴും ജ്ഞാനമേറിയ വാക്കുകൾ സംസ്സാരിക്കാനായി അങ്ങയുടെ ജ്ഞാനത്താൽ അടിയനെ നിറക്കേണമേ. ആമേൻ  

 

 

 

 (Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?