നിങ്ങൾക്കിത് നന്നാക്കൻ സാധ്യമല്ല!

B.A. Manakala


ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ (സങ്കീ 51:10).

ഒരിക്കൽ എന്റെ മകൻ എന്റെ അടുക്കൽ ഓടി വന്ന് പറഞ്ഞു, പപ്പാ, എന്റെ സൈക്കിൾ നന്നാക്കി താ. സാധാരണയായി അവൻ തന്നെ നന്നാക്കാൻ ശ്രമിക്കാറുണ്ട്, എന്നാൽ ഇപ്രാവശ്യം പ്രശ്നം അല്പം ഗുരുതരമായിരുന്നതിനാൽ എനിക്കും നന്നാക്കാൻ സാധിച്ചില്ല, ഒരു സൈക്കിൾ കടയിൽ തന്നെ കൊണ്ടു പോകേണ്ടി വന്നു. പല കാര്യങ്ങളും നമുക്ക് തന്നെ നന്നാക്കാൻ സാധിക്കും, എന്നാൽ എല്ലാ കാര്യങ്ങളുമല്ല. സൈക്കിൾ നന്നാക്കാൻ എവിടെ കൊണ്ടു പോകണമെന്ന് ഞാൻ അറിഞ്ഞതു പോലെ, താൻ  വളരെയധികം ആശിച്ച നിർമ്മലമായ ഹൃദയം കൊടുക്കാൻ കഴിയുന്ന വ്യക്തിയെ ദാവീദും അറിഞ്ഞിരുന്നു. വളരെ പെട്ടെന്ന് മലിനമാകുന്ന ഒന്നാണ് ഹൃദയം. കൂടാതെ, അതിന്റെ ഉടയവന് മാത്രമേ അതിനെ ശുദ്ധിയാക്കാൻ കഴിയൂ. മനസ്സ് പുതുക്കുക എന്നത് ഒരു തുടർമാനമായ പ്രക്രിയയാണ് (റോമ 12:2).

പല കാര്യങ്ങളും നന്നാക്കാൻ മനുഷ്യർക്ക് സാധിക്കും, എന്നാൽ പാപപങ്കിലമായ ഒരു ഹൃദയത്തെ നന്നാക്കാൻ മനുഷ്യന് സാധ്യമല്ല!

പ്രാർത്ഥന:
കർത്താവേ
, ആവശ്യത്തിനനുസരിച്ച് ശുദ്ധീകരണ പ്രക്രിയയ്ക്ക് തന്നെത്താൻ സമർപ്പിക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?