പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ
അവിടുത്തെ സന്നിധിയിൽ നിന്നു അടിയനെ തള്ളിക്കളയരുതേ; അങ്ങയുടെ പരിശുദ്ധാത്മാവിനെ അടിയനിൽ നിന്നു എടുക്കയുമരുതേ (സങ്കീ 51:11).
നമ്മുടെ പാപങ്ങൾ നിമിത്തം
പരിശുദ്ധാത്മാവിനെ നമ്മിൽ നിന്നും എടുത്തു മാറ്റാൻ ദൈവം നിശ്ചയിച്ചാൽ എങ്ങനെയിരിക്കും? വാസ്തവത്തിൽ, നമ്മെ സത്യത്തിലേക്ക് വഴി നടത്തുന്നതും (യോഹ 16:13) കൂടാതെ, നമ്മെ പാപത്തിൽ നിന്ന് അകറ്റുന്നതും പരിശുദ്ധാത്മാവല്ലയോ (ഗലാ 5:16).
മാനസാന്തരവും
ഏറ്റുപറച്ചിലുമാണ് ഇതിന്റെ തന്ത്രപ്രധാനം. നാം ഏറ്റുപറഞ്ഞ് ദൈവത്തോട് അടുക്കുമ്പോൾ
ദൈവം നമ്മോട് ക്ഷമിക്കുന്നു (1 യോഹ 4:9). നമുക്ക് ഗ്രഹിക്കാവുന്നതിലും
അപ്പുറത്താണ് ദൈവത്തിന്റെ ക്ഷമ (ലൂക്കോ 15:11-43). എന്നാൽ, പാപത്തിൽ
തുടരുകയാണെങ്കിൽ കൃപ ധാരാളമായി പെരുകുമെന്നും ധരിക്കരുത് (റോമ 6:1-2). നിങ്ങളിൽ
പരിശുദ്ധാത്മാവുണ്ടെങ്കിൽ നിങ്ങൾ ക്രിസ്തുവിന്റേതാണ് (റോമ 8:9); നിങ്ങൾ ക്രിസ്തുവിന്റേതാണെങ്കിൽ പരിശുദ്ധാത്മാവ് ഒരിക്കലും നിങ്ങളെ വിട്ടു
പിരിയില്ല (യോഹ 14:16).
നമ്മുടെ
അവകാശത്തിന്റെ അച്ചാരമാണ് പരിശുദ്ധാത്മാവ് (എഫേ 1:14)!
പ്രാർത്ഥന:
കർത്താവേ, സദാ ആത്മാവിനാൽ നയിക്കപ്പെടുവാൻ
അടിയനെ പഠിപ്പിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment