പാപം നമ്മുടെ ആനന്ദത്തെ കവർന്നെടുക്കുന്നു
അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ അടിയനെ താങ്ങേണമേ (സങ്കീ 51:12).
എന്റെ ഭാര്യ ഞങ്ങൾക്കായി ഒരു പ്രത്യേക
കറി ഉണ്ടാക്കി, കുഞ്ഞുങ്ങൾ അതിനായി വളരെ താല്പര്യപൂർവ്വം നോക്കിയിരുന്നു. ഭക്ഷണ മേശയിൽ
കഴിക്കാനിരുന്നപ്പോൾ കുഞ്ഞുങ്ങൾ നിരാശരായി കാരണം അതിൽ കറിവേപ്പിലയും മറ്റും
ഉണ്ടായിരുന്നു.
അത്യന്തം സന്തോഷമാണ് രക്ഷയുടെ അനുഭവം
നമുക്ക് പ്രദാനം ചെയ്യുന്നത് (സങ്കീ 9:14; 13:5). എന്നാൽ പാപം ചെയ്തപ്പോൾ രക്ഷയുടെ
സന്തോഷം ദാവീദിന് അന്യമായി (സങ്കീ 51:12)!
ലോകം വാഗ്ദാനം ചെയ്യുന്നത് നാം
അറിഞ്ഞിരിക്കണം: ശാരീരിക അഭിലാഷ, അത്യാഗ്രഹവും അഹങ്കാരവും (1 യോഹ 2:16). അവ നൈമിഷികവും
മിക്കപ്പോഴും നമ്മുടെ രക്ഷയെ അപഹരിക്കുന്നവയുമാണ്. ലോകം വാഗ്ദാനം ചെയ്യുന്നത്
സ്നേഹിക്കുകയാണെങ്കിൽ നിങ്ങൾക്ക് പിതാവിനെ സ്നേഹിപ്പാൻ കഴിയില്ല (1 യോഹ 2:15).
താത്ക്കാലിക
സുഖത്തിനായി നിത്യമായ സന്തോഷത്തെ കൈമാറ്റം ചെയ്യരുത്!
പ്രാർത്ഥന:
കർത്താവേ, താത്ക്കാലിക സുഖത്തേയല്ല മറിച്ച് നിത്യമായ സന്തോഷത്തെ മുറുകെ
പിടിക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment