എപ്രകാരമാണ് നിങ്ങൾ പ്രകടിപ്പിക്കുന്നത്?
എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽ നിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവു അവിടുത്തെ നീതിയെ ഘോഷിക്കും (സങ്കീ 51:14).
മാനസികമായി അസ്വസ്ഥനാകുമ്പോൾ ഞാൻ നിശബ്ദതയിലേക്ക്
ഇറങ്ങും! ഞാൻ ആവേശഭരിതനായിരിക്കുമ്പോൾ ഞാൻ ധാരാളം സംസാരിക്കും! എപ്രകാരമാണ് നിങ്ങൾ
പ്രകടിപ്പിക്കുന്നത്?
ദൈവത്തിന്റെ ക്ഷമ അനുഭവിക്കുമ്പോൾ
താൻ ദൈവത്തിന്റെ നീതിയെ ഘോഷിക്കും എന്നാണ് ദാവീദ് സങ്കല്പിക്കുന്നത് (സങ്കീ 51:14).
ദൈവം ആരെന്ന് തിരിച്ചറിയാൻ ഒരു പക്ഷേ നാം ശാന്തരായിരുന്നേ തീരു (സങ്കീ 46:10); ദൈവം
ആരെന്ന് വാസ്തവത്തിൽ മനസ്സിലാകുമ്പോൾ നമുക്ക് ശാന്തരായിരിപ്പാൻ സാധിക്കുകയില്ല (സങ്കോ
100:1) കൂടാതെ, ദൈവത്തിന്റെ ക്ഷമയെ തിരിച്ചറിയുമ്പോഴും.
സന്തോഷം നമ്മെ ഗാനം
ആലപിക്കുവാൻ ഇടയാക്കണം (യാക്കോ 5:13). ഒരു പാപി മാനസാന്തരപ്പെടുമ്പോൾ
സ്വർഗ്ഗത്തിലും ആനന്ദമുണ്ടാകുന്നു (ലൂക്കോ 15:10), അല്ലെങ്കിൽ ഒരുവന്റെ പാപം
ക്ഷമിക്കുമ്പോൾ.
വാസ്തവത്തിൽ
നിങ്ങൾ സന്തോഷമനുഭവിക്കുമ്പോൾ നിങ്ങൾ അതിനെക്കുറിച്ച് നിശ്ചയമായും പ്രഘോഷിക്കുക
തന്നെ ചെയ്യും!
പ്രാർത്ഥന:
കർത്താവേ, അങ്ങയുടെ സാന്നിദ്ധ്യത്തിൽ
ആനന്ദിപ്പാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen
ReplyDelete