ഏറ്റവും ഉത്തമ ദാനം

B.A. Manakala


ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, അങ്ങ് നിരസിക്കയില്ല (സങ്കീ 51:17).

ഞാൻ ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും ദശാശവും കൊടുത്തു വരുന്നു, പരീശൻ വീമ്പടിച്ചു (ലൂക്കോ 18:12).

രാജാവായിരുന്ന ദാവീദിന് ദൈവത്തിന് ദാനം ചെയ്യുവനായി ഒന്നിനും കുറവുണ്ടായിരുന്നില്ല. എന്നാൽ, സകല മൃഗങ്ങളും ദൈവത്തിന്റേതാണെന്ന് (സങ്കീ 50:10) തിരിച്ചറിഞ്ഞ ദാവീദിന് ദൈവമുമ്പാകെ സമർപ്പിക്കാനായി തന്നെക്കാൾ വിലയുള്ളതായി ഒന്നിനെയും കണ്ടില്ല - തന്റെ ദേഹവും, ദേഹിയും, ആത്മവും.    

നന്മ ചെയ്യുന്നതിലും, കൂട്ടായ്മ കാണിക്കുന്നതുമാണല്ലോ ദൈവത്തിന് പ്രിയങ്കരമായ യാഗം (എബ്രാ 13:16). തുടർമാനമായ പുകഴ്ചായാഗം അർപ്പിക്കുക എന്നത് നാം ചെയ്യേണ്ടുന്ന ഒന്നാണ് (എബ്രാ 13:15). നമ്മുടെ ശരീരങ്ങളെ പോലും ജീവനുള്ള യാഗങ്ങളായി അർപ്പിക്കേണ്ടതത്രേ (റോമ 12:1).

തകർന്നിരിക്കുന്ന ഒരു മനസ്സും, അനുതാപത്തോടു കൂടിയ നുറുങ്ങിയ ഒരു ഹൃദയവുമാണ് ഏറ്റവും ഉത്തമമായ യാഗം (സങ്കീ 51:17)!

പ്രാർത്ഥന:
കർത്താവേ
, അങ്ങ് ആഗ്രഹിക്കുന്ന  ദാനമർപ്പിക്കുവാൻ അടിയനെ സഹായിക്കണേ. ആമേൻ

 

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?