അന്യായമല്ലേ അത്?
ദൈവത്തിന്റെ ദയ നിരന്തരമാകുന്നു എന്ന് നിങ്ങൾ തിരിച്ചറിയുന്നില്ലയോ? (സങ്കീ
52:1)
കോവിഡ് 19-ന്റെ
പശ്ചാത്തലത്തിൽ ദൈവം മൗനമായിരിക്കുന്നത് തികച്ചും അന്യായമല്ലേ? നിങ്ങൾ
ചെറുപ്പമായിരിക്കുമ്പോൾ തന്നെ നര ബാധിച്ച മുടിയുണ്ടാകുന്നത് അന്യായമല്ലേ? നിങ്ങളുടെ ശത്രുക്കളെ തൂക്കാൻ വിധിച്ചെങ്കിൽ അത് ന്യായമാണോ? എപ്രകാരമാണ് നിങ്ങൾ ന്യായത്തെ/അന്യായത്തെ നിർവചിക്കുന്നത്?
തന്റെ പ്രവൃത്തികളിലെല്ലാം ദൈവം
നീതിമാനാകുന്നു (ദാനി 9:14). മനുഷ്യന് ദൈവത്തോട് വാദിച്ച് ജയിക്കാനാകില്ല (ഇയ്യോ 33:5). ഒരു ഉദ്ദേശ്യവും കൂടാതെ ദൈവം
ഒന്നിനെയും നിർമ്മിക്കുകയോ അല്ലെങ്കിൽ അനുവദിക്കുകയോ ചെയ്യുന്നില്ല (സദൃ 16:4), സാത്താൻ
ഉൾപ്പെടെ. കോവിഡ് 19 എവിടെയാണ് ഉത്ഭവിച്ചതെന്നും, എത്ര പേർ
കൊല്ലപ്പെടുമെന്നും, അത് എപ്പോൾ അവസാനിക്കുമെന്നും, അത് ലോകത്തെ എപ്രകാരം ബാധിക്കുമെന്നും ദൈവത്തിനറിയാം! മറ്റാർക്കുമറിയില്ല!
മനുഷ്യന്റെ
ന്യായത്തിലും അന്യായമുണ്ട്, ദൈവം മാത്രമാണ് നീതിമാൻ!
പ്രാർത്ഥന:
കർത്താവേ, ഈ മഹാമാരിയുടെ മധ്യത്തിലും
അങ്ങയുടെ ന്യായത്തെ തിരിച്ചറിയുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment